യുഎഇ: ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ലൈം​ഗിക പീഡനം, ബലാത്സം​ഗം തുടങ്ങിയ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കാണ് ​ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത്. ​ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന നിയമം യുഎഇയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44)ൽ ആണ് ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നത്. നിബന്ധനകൾക്ക് അനുസൃതമായി ​ഗർഭഛിദ്രം അനുവദിക്കുന്നുവെന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്.


സ്ത്രീയുടെ സമ്മതപ്രകാരമല്ലാതെയുള്ള ​ലൈം​ഗിക ബന്ധത്തിലൂടെ ​ഗർഭധാരണം ഉണ്ടായാൽ ​ഗർഭഛിദ്രം അനുവദിക്കും. സ്ത്രീയുടെ ബന്ധുക്കൾ ആരെങ്കിലും ​ഗർഭത്തിന് ഉത്തരവാദിയാണെങ്കിലും ​ഗർഭം അലസിപ്പിക്കാൻ അനുമതി ലഭിക്കും.


ALSO READ: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയ സന്ദർശിക്കും


ബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ ഉടനടി അധികാരികളെ അറിയിക്കണം. പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കണം. ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ മാത്രം പ്രായമുണ്ടെങ്കിലാണ് ​ഗർഭഛിദ്രത്തിന് അനുമതി നൽകുക. സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള സങ്കീർണതകൾ ഉണ്ടാകരുത്. കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിക്കുന്നവർക്ക് നിയമം ബാധകമാണ്.


​ഗർഭഛിദ്രം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾ പലപ്പോഴും ലൈസൻസ് ഇല്ലാത്ത ക്ലിനിക്കുളെ സമീപിക്കാറുണ്ട്. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരും. ഇത് പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.


യുഎഇയിൽ ബലാത്സംഗത്തിന് ജീവപര്യന്തവും വധശിക്ഷയുമാണ് വിധിക്കുക. ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണ് പ്രതിയെങ്കിലും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക.


ALSO READ: പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാം


യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ ആകും. നിയമവിധേയമായി യുഎഇയിൽ ഗർഭഛിദ്രം നടത്തുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം കഴിഞ്ഞാഴ്ച പുറത്തിറക്കിയിരുന്നു.


ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി മേധാവിയുടെയോ തീരുമാനപ്രകാരം അതത് മേഖലയുടെ ആരോഗ്യ സമിതിയാണ് ഗർഭഛിദ്രത്തിനുള്ള അഭ്യർഥനകളിൽ തീരുമാനമെടുക്കുക. ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ്, സൈക്യാട്രി സ്പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ ആരോഗ്യ സമിതിയിൽ ഉണ്ടായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.