അബുദാബി: അബുദാബിയില്‍ ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യമുണ്ടെന്നത് സംബന്ധിച്ച് എണ്‍വയോണ്‍മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.  ശൈത്യ കാലങ്ങളിൽ വെള്ളം നിറയുന്ന ആഴമില്ലാത്ത സ്ഥലങ്ങളാണ് കടല്‍ പാമ്പുകള്‍ ഇരതേടുന്നതിനും ഇണചേരുന്നതിനും തിരഞ്ഞെടുക്കുന്നത്. തുറസായ പ്രദേശങ്ങളിലെ വെള്ളമൊഴുകുന്ന സ്ഥലങ്ങളിലും പവിഴപ്പുറ്റുകളിലും ബീച്ചുകളിലുമെല്ലാം കടല്‍ പാമ്പുകള്‍ കാണപ്പെടാമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുപ്പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തില്‍ നിന്നും നാടുകടത്തി


സാധാരണ ശൈത്യ കാലത്ത് അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് എത്തുമ്പോഴാണ് കടല്‍ പാമ്പുകളെ കാണപ്പെടുന്നത്. അബുദാബിയില്‍ കോര്‍ണിഷ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഈ ആഴ്ചയിലെ ശരാശരി താപനില 21 ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ്.  ബീച്ചുകളില്‍ പോകുന്നവര്‍ കടല്‍ പാമ്പുകളെ കണ്ടാല്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും അധികൃതര്‍ വിവരങ്ങള്‍ നല്‍കി.  കടല്‍ പാമ്പുകളെ തൊടാന്‍ ശ്രമിക്കരുതെന്നും പാമ്പ് ചത്തുകിടക്കുകയാണെന്ന് തോന്നിയാല്‍ പോലും അതിന്റെ അടുത്ത് നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 


Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ഉണ്ടാകും രാഹു കൃപ; ലഭിക്കും വൻ ധനലാഭം


കടല്‍ പാമ്പുകള്‍ക്ക് വിഷമുണ്ടെങ്കിലും സാധാരണയായി അവ കടിക്കാറില്ല.  എങ്കിലും പാമ്പുകളെ ഭീതിപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്താൽ കടിക്കും.  ഇനി പാമ്പ് കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വേണം. കടല്‍ പാമ്പുകളെ കാണുന്ന പൊതുജനങ്ങള്‍ 800555 എന്ന നമ്പറില്‍ അബുദാബി ഗവണ്‍മെന്റ് കോള്‍ സെന്ററില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.