Rahu Gochar 2023: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ഉണ്ടാകും രാഹു കൃപ; ലഭിക്കും വൻ ധനലാഭം

  ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറും അതിനെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. സാധാരണ രണ്ടര വർഷത്തിനുള്ളിലാണ് ശനി സംക്രമിക്കുന്നത്. ശനിയാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്.  എന്നാൽ  രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശിമാറും.  ജ്യോതിഷത്തിൽ, രാഹുവിനെ പാപഗ്രഹമെന്നും നിഴൽ ഗ്രഹമെന്നും പറയുന്നുണ്ട്. 2023 ഒക്ടോബർ 30 തിങ്കളാഴ്ച 1:33 ന് രാഹു രാശി മാറും. മേട രാശിയിൽ നിന്നും മീനരാശിയിലേക്കാണ് രാഹു രാശി മാറുന്നത്. രാഹുവിന്റെ സംക്രമം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും ഈ 4 രാശികളിൽ ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യും.

Rahu Transit Effect 2023:  ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറും അതിനെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. സാധാരണ രണ്ടര വർഷത്തിനുള്ളിലാണ് ശനി സംക്രമിക്കുന്നത്. ശനിയാണ് ഏറ്റവും കൂടുതൽ സമയം എടുക്കുന്നത്.  എന്നാൽ  രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശിമാറും.  ജ്യോതിഷത്തിൽ, രാഹുവിനെ പാപഗ്രഹമെന്നും നിഴൽ ഗ്രഹമെന്നും പറയുന്നുണ്ട്. 2023 ഒക്ടോബർ 30 തിങ്കളാഴ്ച 1:33 ന് രാഹു രാശി മാറും. മേട രാശിയിൽ നിന്നും മീനരാശിയിലേക്കാണ് രാഹു രാശി മാറുന്നത്. രാഹുവിന്റെ സംക്രമം എല്ലാ രാശികളിലുമുള്ള ആളുകളെ ബാധിക്കുമെങ്കിലും ഈ 4 രാശികളിൽ ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യും.

 

1 /4

മിഥുനം:  മിഥുന രാശിക്കാർക്ക് രാഹുവിന്റെ സംക്രമത്തിൽ നിന്നും വളരെ നല്ല ഫലങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും.  ഇതിലൂടെ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ഇടയാക്കും. ബിസിനസുകാർക്കും ഈ സംക്രമം പ്രയോജനകരമാകും. അവരുടെ ബിസിനസ്സ് പുരോഗമിക്കും അതിലൂടെ ധാരാളം ലാഭം നേടാനാകും.  

2 /4

കുംഭം: രാഹുവിന്റെ സംക്രമം ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാതെ ധനം നൽകും. അപ്രതീക്ഷിതമായ ധനലാഭത്തിൽ ജീവിതം സന്തോഷത്താൽ നിറയും.  ഇതിലൂടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർക്ക് ധനലാഭം നേടാൻ കഴിയും.

3 /4

കന്നി:  രാഹുവിന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വിശേഷ ഗുണം നൽകും. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. പങ്കാളിത്തത്തിൽ ചെയ്യുന്ന ബിസിനസിന് ഈ സമയം  എന്തെങ്കിലും ജോലി ആരംഭിക്കുകയാണെങ്കിൽ, അത് വളരെ ഗുണം ചെയ്യും. വിവാഹ ജീവിതത്തിനും ഈ സമയം വളരെ നല്ലതായിരിക്കും. ഇണയുമായി നല്ല ബന്ധം സ്ഥാപിക്കും.  

4 /4

മീനം: രാഹു മേട രാശിയിൽ നിന്നും മീന രാശിയിലേക്ക് നീങ്ങും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വമ്പിച്ച ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. കടം കൊടുത്ത പണം തിരികെ ലഭിക്കും. കരിയറിൽ അപ്രതീക്ഷിത വിജയംലഭിക്കുകയും അതിലൂടെ സന്തോഷമുണ്ടാകുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola