UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി
പുതുതായി 52000 പേർക്ക് കോറോണ പരിശോധന നടത്തിയപ്പോൾ 313 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ദുബായ്: UAE യിൽ കോറോണ മരണമില്ലാത്ത ഒരു ദിവസം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെയായിരുന്നു ആ ദിനം. യുഎഇയിൽ ഈ മാസം തന്നെയുള്ള മൂന്നാമത്തെ ദിനമാണിത്. കോറോണ മഹാമാരിയെ പ്രതിരോധിക്കാൻ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്.
ഈ നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമായാണ് മരണനിരക്ക് കുറയുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇക്കാരണത്താൽ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിലും ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. പുതുതായി 52000 പേർക്ക് കോറോണ പരിശോധന നടത്തിയപ്പോൾ 313 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Also rad: ബലിപെരുന്നാള്‍, 515 തടവുകാരെ മോചിപ്പിച്ച് UAE
ഇപ്പോൾ 6591 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരുടെ അവസ്ഥ ഗുരുതരമല്ലെന്നും മികച്ച പരിചരണം നൽകുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഉടനീളം വ്യാപക കോറോണ പരിശോധനകളാണ് നടക്കുന്നത്. കൂടുതലും സൗജന്യ പരിശോധനകളാണ് നടത്തുന്നത്.