അബുദാബി: ബലി പെരുന്നാളിനു മുന്നോടിയായി UAEയില്‍ തടവുകാര്‍ക്ക് മോചനം... യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന 515 തടവുകാരെയാണ് മോചിപ്പിക്കുന്നത്.
പല ശിക്ഷ അനുഭവിക്കുന്ന ഈ തടവുകരുടെ സാമ്പത്തിക പിഴകളും കടങ്ങളും സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കും, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ യുഎഇയുടെ മാനുഷിക പരിഗണനകളാണ് തടവുകാരുടെ മോചനത്തിന് വഴി തെളിച്ചത്. മോചിതരാവുന്ന തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുകയും അവരുടെ കുടുംബങ്ങളില്‍ സന്തോഷമെത്തിക്കുകയും കൂടിയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
#رئيس_الدولة يأمر بالإفراج عن 515 نزيلاً بالمنشآت الاصلاحية والعقابية بمناسبة #عيد_الأضحى_المبارك.#وام https://t.co/6QhXs5eHFu pic.twitter.com/6KLGWwwHFK
— وكالة أنباء الإمارات (@wamnews) July 24, 2020