ദൂബായ്: കനത്തെ പൊടിക്കാറ്റിനെ തുടർന്ന് യുഎഇയുടെ ഭൂരിപക്ഷം മേഖകളും പൊടിപടലത്താൽ മൂടപ്പെട്ടു. കുറച്ചു ദിവസങ്ങൾ കൂടി ഈ സാഹചര്യം തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ച മറയുന്ന തരത്തിലുള്ള പൊടിപടലം വ്യാഴാഴ്ചയോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനയാത്രക്കാർക്ക് ഏതാനും മീറ്റർ ദൂരത്തില്‍ മാത്രമാണ് നിലവിൽ കാണാന്‍ കഴിയുന്നത്. 40 കിലോമീറ്റർ വേഗത്തിലുള്ള ഉത്തര-പശ്ചിമ വാതത്താലാണ് ഈ സ്ഥിതിയുണ്ടാകുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ദുബായ്- അബുദാബി നഗരങ്ങളെയാണ് പൊടിക്കാറ്റ് കൂടുതലായും ബാധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊടിപടലമുണ്ടാകുന്നതിന്റെ കാരണം


കാലാവസ്ഥാ വിദഗ്ധർ പറയുന്നതനുസരിച്ച് പൊടിക്കാറ്റും മണൽക്കാറ്റും വ്യത്യസ്തമാണ്. മണൽക്കാറ്റിന് ഓരോ പ്രദേശത്തും വ്യത്യസ്തമായ സ്വഭാവാമയിരിക്കും ഉണ്ടായിരിക്കുക. നിലവിലുള്ള സൗദി അറേബ്യയുടെ ഉത്തരഭാഗത്ത് നിന്ന് ആരംഭിച്ചതാണ് പശ്ചിമേഷ്യയുടെ കിഴക്ക് ഭാഗം വരെ അത് നീണ്ട് നിൽക്കുന്നു. എന്നാൽ മുഴുവൻ പശ്ചിമേഷ്യയുടെ സാഹചര്യം പരിശോധിച്ചാൽ അത് വ്യത്യസ്തമാണ്. ഈജീപ്തിലും ഉത്തര ആഫ്രിക്കയിലും മറ്റൊകരു രീതിയിലാണ് മണൽക്കാറ്റുള്ളത്, അതിന്റെ കാരണവും ഓരോയിടത്തും വ്യത്യസ്തമാകുന്നു. 

Read Also: Video: ഇരിപ്പിടം മാറി നൽകിയില്ല; ഇന്ത്യൻ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് അമേരിക്കൻ സ്വദേശി


നിലവിൽ യുഎഇയിൽ വീശുന്ന് കാറ്റിന് കാരണം ഇറാഖിനും ജോർദ്ദാനും ഉത്തരഭാഗത്തായി ഉണ്ടായിരിക്കുന്ന ന്യൂനമർദ്ദമാണ്. തുടർന്നുണ്ടാകുന്ന കാറ്റ് മരുഭൂമി മേഖലകളിൽ പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടാക്കുന്നു. ന്യൂനമർദ്ദം പതിയെ കിഴക്കൻ മേഖലയിലേക്ക് നീങ്ങുകയും ഉത്തരപശ്ചിമ വാതം വടക്കൻ മേഖലയിൽ നിന്ന് യുഎഇയുടെ ഭാഗത്തേക്ക് എത്തുകയും ചെയ്യും. ഇത് യുഎഇയുടെ ദക്ഷിണ ഭാഗത്തേക്ക് നീങ്ങുമ്പോൾ രാജ്യമാകെ കനത്ത പൊടിപടലത്താൽ മൂടപ്പെടുന്നു. 


മണൽക്കാറ്റും പൊടിക്കാറ്റും തമ്മിലുള്ള വ്യത്യാസം


മണൽക്കാറ്റിന് കാരണം ശക്തമായ കാറ്റ് അയഞ്ഞ മണൽത്തരികളെ ഉയർത്തിക്കൊണ്ട് പോകുന്നതാണ്. ഈ പ്രതിഭാസത്തെ സാല്‍ട്ടേഷൻ എന്ന് വിളിക്കുന്നു. മണൽക്കാറ്റിലെ തരികളെക്കാൾ ചെറുതും മിനുസപ്പെട്ടതുമായ കണങ്ങളാകും പൊടിക്കാറ്റിൽ ഉണ്ടാവുക. പൊടിക്കാറ്റിന് കൂടുതൽ ഉയരത്തിൽ എത്താനാകും. അന്തരീക്ഷത്തിൽ അവ ഏറെ നേരം തങ്ങിനിൽക്കുന്നു. അതിനാലാണ് പൊടിക്കാറ്റുണ്ടാകുമ്പോൾ മഞ്ഞ നിറത്തിലുള്ള അന്തരീക്ഷം കാണപ്പെടുന്നത്. അറേബ്യൻ കടലിടുക്കിന്റെ ഉത്തരഭാഗത്ത് ഇത് കൊടുങ്കാറ്റാണെങ്കിൽ യുഎഇയിൽ ഇത് ഡസ്റ്റ് സസ്പെൻഷനാണ്. 

Read Also: പന്ത്രണ്ടാംക്ലാസ് മതി എമിറേറ്റ്സ് എയർലൈനിൽ ജോലി നേടാം; ആകർഷക ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ


ഈ പ്രതിഭാസം എല്ലാ വർഷവും യുഎഇയിൽ സംഭവിക്കുന്നത്. ഇതിന്റെ തോത് ഓരോ വർഷങ്ങളിലും വ്യത്യസ്തമായിരിക്കും എങ്കിലും എല്ലാവർഷവും ഇത് സംഭവിക്കുന്നു. ഈ തോത് വ്യത്യാസപ്പെടുന്നതിന് കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നു. എന്നാൽ ഇറാഖിനും ജോർദ്ദാനും സൗദി അറേബ്യയിലും കാണുന്നതുപോലെ ശക്തമായ കാറ്റ് യുഎഇയിൽ ഉണ്ടാകുന്നില്ല. മിതമായ ഉത്തര-പശ്ചിമ വാതമായ ഷമാൽ വാതം വേൽക്കാലത്താകെ യുഎഇയില്‍ ഉണ്ടാകുന്നു. സൗദി അറേബ്യയിലും ഇറാഖിലും മറ്റൊരു തരം പൊടിക്കാറ്റ് നിലവിലുള്ളതിനാൽ വീണ്ടും പൊടിക്കാറ്റ് യുഎഇയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 


2015ൽ യുഎഇയിൽ ഉണ്ടായ പൊടിക്കാറ്റ് കാഴചപരിധി കുറയക്കുകയും റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും വിമാനങ്ങൾ വൈകുന്നതിന് ഇടയാക്കുകയും സ്കൂളുകൾ അടയ്ക്കുന്നതിന് കാരണമാവുകയും ചെയ്തിരുന്നു. ഇത് യുഎഇയിൽ പൊടിക്കാറ്റിനെക്കുറിച്ച് പഠിക്കുന്നതിന് വഴിതെളിച്ചു. മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി പൊടിക്കാലാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തി. ഇത് പൊടിക്കാറ്റിനെ ഫലപ്രദമായി നേരിടുന്നതിനും മുൻകരുതലുകൾ എടുക്കുന്നതിനും രാജ്യത്തെ സഹായിച്ചു. കൃത്യമായി പൊടിക്കാറ്റ് പ്രവചിക്കുന്നതിനും ഇത് ഗുണകരമായി. 

Read Also: പ്രവാസി വ്യവസായി ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം; പിന്നില്‍ ഷൈബിനെന്ന് ആരോപണം


കനത്ത ചൂടിനും കടൽ ക്ഷോഭത്തിനും സാധ്യത


പൊടിക്കാറ്റും ചൂടും രാജ്യത്ത് ശക്തമാകുന്നു. ചൂട് 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കടൽ ക്ഷോഭത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്. തികൾ ആറടി വരെ ഉയത്തിലെത്തും. ചൂട് അബുദാബിയിൽ 39 ഡിഗ്രിയും ദുബായില്‍ 38 ഡിഗ്രിയിലുമെത്തും. ഏറ്റവും ഉയർത്ത ചൂട് 45 ഡിഗ്രി ഗാസ്യോര മേഖലയിൽ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അന്തരീക്ഷ ആർദ്രതയുടെ തോത് ആപേക്ഷിക ആർദ്രത 35ശതമാനവും സമ്പൂർണ ആർദ്രത 80 ശതമാനവുമായിരിക്കും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ