പ്രവാസി വ്യവസായി ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം; പിന്നില്‍ ഷൈബിനെന്ന് ആരോപണം

രണ്ട് വർഷം മുൻപാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക സംഘർഷത്താൽ ഹാരിസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കരുതിയത്.  

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : May 15, 2022, 05:45 PM IST
  • രണ്ട് വർഷം മുൻപാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ കൊല്ലപ്പെട്ട കേസിന്‍റെ സത്യാവസ്ഥ പുറത്തുവന്നതോടെയാണ് ഹാരിസിന്‍റെ കുടുംബം രംഗത്തെത്തിയത്.
  • ഹാരിസിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സുഹൃത്തുക്കൾ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി.
പ്രവാസി വ്യവസായി ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം; പിന്നില്‍ ഷൈബിനെന്ന് ആരോപണം

കോഴിക്കോട്: പ്രവാസി വ്യവസായി ഹാരിസിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിനാണ് മകന്‍റെ മരണത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ഹാരിസിന്‍റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

രണ്ട് വർഷം മുൻപാണ് കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക സംഘർഷത്താൽ ഹാരിസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കരുതിയത്. 

Read Also: കുഴിയുണ്ട് സൂക്ഷിക്കുക... തുറന്ന് മൂന്ന് മാസത്തിനകം തകർന്ന് ശംഖുമുഖം റോഡ്

എന്നാൽ നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ കൊല്ലപ്പെട്ട കേസിന്‍റെ സത്യാവസ്ഥ പുറത്തുവന്നതോടെയാണ് ഹാരിസിന്‍റെ കുടുംബം പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. പാരമ്പര്യ വൈദ്യന്‍റെ കൊലക്കേസിലെ പ്രതിയായ ഷൈബിനും ഹാരിസും ആദ്യം സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. 

എന്നാൽ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്‍റെ ബന്ധം ഹാരിസ് പിടികൂടിയതിന് ശേഷമാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങിയത്.  ഇതിനെത്തുടർന്ന് ഹാരിസിനെതിരെ ഷൈബിൻ കൊട്ടേഷൻ നൽകിയിരുന്നു. നസ്ലീനയുടെയും ഷൈബിന്‍റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ഹാരിസ് പറയുമായിരുന്നുവെന്നും പണവും സ്വാധീനവുമുള്ള ആളായതിനാൽ ഷൈബിനെ ഭയന്നിട്ടാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്നും ഹാരിസിന്‍റെ കുടുംബം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News