ദുബായ് : പൊടിക്കാറ്റിനെ തുടർന്നുള്ള മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ദുബായിലേക്കുള്ള ചില വിമാനസർവീസുകൾ വഴിതിരിച്ചു വിട്ടു. കേരളത്തിൽ നിന്നുള്ള കൊച്ചി-ദുബായ് സർവീസ് നടത്തുന്ന വിമാനം മസ്കറ്റിലേക്കും, തിരുവനന്തപുരം-ഷാർജ വിമാനം അബുദാബിയിലേക്കുമാണ് വഴിതിരിച്ച് വിട്ടത്. പത്തോളം സർവീസാണ് ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായ് വേൾഡ് സെന്ററിലേക്കും മറ്റ് എയപ്പോർട്ടിലേക്കും വഴിതിരിച്ച് വിട്ടത്. ഓഗസ്റ്റ് 14 ഇന്നലെ ഉച്ചയ്ക്ക് ശേഷം യുഎഇയിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് മോശം കാലവസ്ഥയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വഴിതിരിച്ച് വിടുന്നതിന് പുറമെ മിക്ക സർവീസുകളും വൈകിയാണ് ദുബായിൽ നിന്നും ആരംഭിക്കുന്നത്. മോശം കാലവസ്ഥയെ തുടർന്ന് മിക്ക സർവീസുകൾ വൈകിയെന്ന് ഫ്ലൈ ദുബായി അറിയിച്ചു. കൂടാതെ എയർ ഇന്ത്യയുടെ സർവീസുകളെയും പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂർ വൈകിയാണ് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ സർവീസ് ദുബായിൽ നിന്നും പുറപ്പെട്ടത്. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്ന് മണിക്കൂർ വൈകുകയും ചെയ്തു. 


ALSO READ : പ്രവാസികളുടെ 8000 പേരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ച് കുവൈറ്റ് സർക്കാർ


അതേസമയം ദുബായി നിന്നും യാത്ര പുറപ്പെടുന്ന യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ തത്സമയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരത്തണമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. പല സർവീസുകളും റദ്ദാക്കിയും വൈകിയതിനെ തുടർന്നാണ് കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റദ്ദാക്കിയ സർവീസുകളുടെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് ഫ്ലൈ ദുബായി അറിയിച്ചു. 


പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ; ഇനി കുറഞ്ഞ ചിലവിൽ സ്വദേശത്തേക്ക് തിരിക്കാം


75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് എയർ ഇന്ത്യ. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കെത്താൻ 330 ദിറഹം അതായത് 7,150 രൂപയാണ് ടിക്കറ്റ് വില. യുഎഇയ്ക്ക് പുറമെ കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, ഖത്തർ,  സൗദി അറേബ്യ എന്നീ ഗർഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് എയർ ഇന്ത്യയുടെ ഓഫറിന്റെ ഗുണഫലം ലഭിക്കുക. 


കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾക്കാണ് ഓഫർ ലഭിക്കുന്നത്. കേരളത്തിന് പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഇൻഡോർ എന്നീ വിമാനത്താവളങ്ങിലേക്കുള്ള സർവീസുകൾക്കാണ ഉളവ് ലഭിക്കുന്നത്. നേരിട്ടുള്ള സർവീസുകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുക.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക