UAE: യാത്രക്കാരെ സ്വീകരിക്കാൻ ഇനി `സാറ`; ലോകത്തിലെ ആദ്യ റോബോട്ട് സൗകര്യമൊരുക്കി ദുബായ് വിമാനത്താവളം
UAE: അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് `സാറ` ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
അബുദാബി: ദുബായ് വിമാനത്താവളത്തില്‍ ഇനി യാത്രക്കാരെ സ്വീകരിക്കുന്നത് മറ്റാരുമല്ല 'സാറ'യെന്ന റോബോട്ട് ആണ്. ലോകത്തിലെ തന്നെ ആദ്യ റോബട്ട് ചെക്ക് ഇന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഇതിന് പൂര്‍ണമായും പ്രാദേശികമായി വികസിപ്പിച്ചെടുത്ത റോബട്ട് എന്ന പ്രത്യേകതയുണ്ട്.
Also Read: ബാൽക്കണിയിൽ വസ്ത്രം ഉണക്കാനിട്ടാൽ 5000 റിയാൽ വരെ പിഴ
അറബിക്, ഇംഗ്ലീഷ്, ഉള്‍പ്പടെ എട്ടുഭാഷകളിലാണ് 'സാറ' ആശയവിനിമയം നടത്തുന്നത്. ഇത് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സാറയുടെ സേവനത്തിലൂടെ ബോര്‍ഡിങ് പാസ് ഇമെയിലിലൂടെയോ സ്മാര്‍ട് ഫോണിലൂടെയോ വളരെ പെട്ടെന്നുതന്നെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ലഭ്യമാകും.
Also Read: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ് ഉത്തമം
തുടക്കത്തില്‍ യുഎഇ പൗരന്‍മാര്‍ക്കുമാത്രമായാണ് സൗകര്യം ലഭ്യമാകുന്നത്. പിന്നീട് സേവനം വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആദ്യം ചെയ്യേണ്ട നടപടി ക്രമം റോബട്ടിന്റെ സ്‌ക്രീനില്‍ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യുക എന്നതാണ്. തുടര്‍ന്ന് മുഖം സ്‌ക്രീനില്‍ കാണും വിധം നില്‍ക്കണം. ശേഷം 'സാറ' ടിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും വിവരങ്ങള്‍ ഒത്തുനോക്കിയ ശേഷം വിമാനം പുറപ്പെടുന്ന സമയം അനൗണ്‍സ് ചെയ്യും. തുടര്‍ന്ന് ചെക്-ഇന്‍ ചെയ്തോട്ടെ എന്നുചോദിക്കുമ്പോൾ 'യെസ്' എന്ന നിര്‍ദേശം വാക്കാലോ, സ്‌ക്രീനില്‍ പ്രസ് ചെയ്തോ നല്‍കണം.
തുടര്‍ന്ന് ചെക്ക്-ഇന്‍ വിജയകരമായി പൂര്‍ത്തിയായെന്ന അറിയിപ്പ് വരും മാത്രമല്ല ബോര്‍ഡിങ് പാസ് ഇ-മെയിലിലോ സ്മാര്‍ട് ഫോണിലോ ലഭ്യമാകുമെന്ന അറിയിപ്പും ലഭിക്കും. ശേഷം യാത്രക്കാരന് ബാഗേജ് കൗണ്ടറില്‍ എത്തി ബാഗേജ് നല്‍കി യാത്ര തുടങ്ങാവുന്നതാണ്. ബോര്‍ഡിങ് പാസും ബാഗേജ് ടാഗും പ്രിന്റ് ചെയ്യാനും റോബോട്ട് സൗകര്യമൊരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...