Amla Juice Benefits for Hair: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ് ഉത്തമം

Amla Juice Benefits for Hair: മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് നെല്ലിക്ക. ഇതിന്റെ ഉപയോഗത്തിലൂടെ മുടികൊഴിച്ചിൽ തടഞ്ഞു ഇടതൂർന്ന കറുത്ത കട്ടിയുള്ള മുടി ലഭിക്കും. 

Written by - Ajitha Kumari | Last Updated : Mar 10, 2023, 03:11 PM IST
  • എന്തൊക്കെ ഗുണങ്ങളാണ്‌ നെല്ലിക്ക മുടിക്ക് നൽകുന്നത്
  • നെല്ലിക്ക പല രീതീയിൽ മുടിയിൽ ഉയോഗിക്കാം.
Amla Juice Benefits for Hair: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ്  ഉത്തമം

Amla Juice Benefits for Hair: മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തമായ പ്രതിവിധിയാണ് നെല്ലിക്ക നീര്. ആരോഗ്യവും കട്ടിയും നീളവുമുള്ള മുടി ലഭിക്കാൻ നെല്ലിക്ക നീര് ഉപയോഗിക്കുന്നതിലൂടെ കഴിയും.  നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ആയുർവേദ ഔഷധമായി നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ്  നെല്ലിക്ക. ഇതിൽ നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്‌. ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്‌ക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന ഉത്തമമായ ഒന്നാണ്. മുടി സംരക്ഷണത്തിനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് നെല്ലിക്കയുടെ ജൂസ്‌. നെല്ലിക്കയുടെ ജൂസ് കൊണ്ടുള്ള ഉപയോഗത്തെ കുറിച്ചും വിവിധ ഗുണങ്ങളെക്കുറിച്ചും അതുപോലെ നല്ല തിളക്കമുള്ള ആരോഗ്യമുള്ള മുടി നേടാൻ നെല്ലിക്ക എങ്ങനെ സഹായിക്കുമെന്നും നമുക്കറിയാം.   

Also Read: Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!

മുടിയിഴകൾക്ക് നെല്ലിക്ക നീര് നൽകുന്ന ഗുണങ്ങൾ:

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും:

ഇടതൂർന്ന കട്ടിയുള്ള നീളമുള്ള മുടി ആഗ്രഹിക്കാത്തവർ വിരളം അല്ലെ... അതുകൊണ്ടുതന്നെ ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈ നെല്ലിക്ക ജൂസ് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ പ്രശ്നങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. ശിരോ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതോടൊപ്പം നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും, നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇത് രോമകൂപങ്ങളുടെ മൃതകോശങ്ങളെ പുതിയ കേശ കോശങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യും.

മുടി കൊഴിച്ചിൽ തടയുന്നു:

സ്ത്രീകളെയും പുരുഷന്മാരെയും എന്തിനേറെ കുട്ടികളെപ്പോലും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.  ഇതിന് പരിഹാരമായി നെല്ലിക്ക ജ്യൂസ് ഉപയോഗിക്കാം.  ഇതിന്റെ ഉപയോഗം രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ പൊട്ടൽ കുറച്ച് മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. ഇത് മാത്രമല്ല തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഉത്തമമാണ്. 

താരനെതിരെ പോരാടുന്നു:

വരണ്ട ചർമ്മം, ഫംഗസ് അണുബാധ, തെറ്റായ ഭക്ഷണക്രമം എനീ വിവിധ കാരണങ്ങളാൽ തലയോട്ടിയിൽ ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് താരൻ. ഇവയെ ചെറുക്കാൻ കഴിയുന്ന ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിലുണ്ട്.  നെല്ലിക്കയുടെ നീര് തലയോട്ടിയിൽ പുരട്ടുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുന്നതിനും താരൻ അടിഞ്ഞുകൂടുന്നത് തടയുന്നതിനും സഹായിക്കും. കൂടാതെ ഇത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

മുടിക്ക് തിളക്കം നൽകുന്നു (Adds Shine to Hair)

മുടിക്ക് തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് അംല ജ്യൂസ് അഥവാ നെല്ലിക്ക ജ്യൂസ് എന്നത് മറ്റൊരു സത്യമാണ്. കേടായ മുടി നന്നാക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനുമൊക്കെ ഇതിന്റെ ഉപയോഗത്തിലൂടെ നമുക്ക് കഴിയും. നെല്ലിക്ക ജൂസിന്റെ ഉപയോഗത്തോടെ നിങ്ങളുടെ മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ പൊടി, മലിനീകരണം, ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും മുടിയെ സംരക്ഷിക്കും. 

അകാല നരയിൽ നിന്നും മുടിക്ക് സംരക്ഷണം:

അകാല നരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.  ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഈ അകാല നര. നെല്ലിക്കയുടെ ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഇതിലൂടെ അകാല നരയെ തടയാനും സഹായിക്കും.  ഇതിന്റെ ഉപയോഗത്തിലൂടെ മുടിക്ക് നിറം നൽകുന്ന മെലാനിന്റെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കും.

കേശ സംരക്ഷണത്തിന് നെല്ലിക്കയുടെ ജൂസ് എങ്ങനെ ഉപയോഗിക്കാം:

മുടി സംരക്ഷണത്തിന് നെല്ലിക്കയുടെ ജ്യൂസ് പലതരത്തിൽ ഉപയോഗിക്കാം. അതിന് നിരവധി മാർഗങ്ങളുണ്ട്...

നെല്ലിക്ക ജ്യൂസ് ഹെയർ മാസ്ക് (Amla Juice Hair Mask):  രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ജ്യൂസ് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി ചേർത്ത ശേഷം ആ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടുക. ശേഷം ഇത് 30 മിനിട്ടോളം മുടിയിൽ കിടക്കാൻ അനുവദിക്കുക ശേഷം കഴുകി കളയണം.  

നെല്ലിക്ക ജ്യൂസും ഷിക്കാക്കായ് ഷാമ്പൂവും (Amla Juice and Shikakai Shampoo):  നെല്ലിക്കയുടെ ജൂസും ഷിക്കാക്കായ് പൊടിയും തുല്യ അളവിൽ ചേർത്ത മിശ്രിതം മുടിയിൽ ഷാംപൂവായി ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിയും തലയോട്ടിയും വൃത്തിയാക്കാനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും ഉത്തമമാണ്.  

നെല്ലിക്ക ജ്യൂസും ഹെന്ന ഹെയർ പാക്കും:  രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്ക ജ്യൂസ് മൈലാഞ്ചിപൊടിയുമായി കലർത്തി മുടിയിൽ പുരട്ടിയ ശേഷം  ഒരു അരമണിക്കൂർ കഴിഞ്ഞു കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് തിളക്കം കൂടുന്നതിനും മുടിയ്ക്ക് കട്ടിയുണ്ടാക്കുന്നതിനും സഹായിക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News