Dubai : പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ (COVID Second Wave) തുടർന്ന് യുഎഇ (UAE) പ്രഖ്യാപിച്ച യാത്ര വിലക്ക് (Travel Ban) വീണ്ടും നീട്ടി. ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള യാത്രക്കാർ ജൂലൈയ് ആറ് വരെയാണ് യുഎഇ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഏപ്രിൽ 24നായിരുന്നു യാത്ര വിലക്ക് യുഎഇ ഏർപ്പെടുത്തുന്നത്. അന്ന് സ്ഥിതി പരിഗണിച്ച് മാത്രമെ വിലക്ക് പിൻവലിക്കുന്നതിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ എന്ന് യുഎഇ ഭരണകൂടം അറിയിച്ചിരുന്നത്. 


ALSO READ: Abu Dhabi Visa : അബുദാബിയിൽ വിസ മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം


നേരത്തെ  ഈ മാസത്തിന്റെ അവസാനത്തോടു കൂടി വിലക്ക് പിൻവലിക്കുമെന്നും ജൂലൈ മുതൽ നേരിട്ടുള്ള പ്രവേശനം സാധ്യമാകുമെന്ന് യുഎഇ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം തള്ളിക്കള്ളഞ്ഞാണ് യുഎഇ ഏവിയേഷൻ മന്ത്രാലയം അടുത്ത മാസം ആറ് വരെ യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 


നിരവധി പ്രവാസികളാണ് യാത്ര വിലക്കിനെ തുടർന്ന് നാട്ടിൽ ദുരിതം അനുഭവിക്കുന്നത്. നേരിട്ടുള്ള യാത്രയ്ക്ക് മാത്രം വിലക്കേർപ്പെടുത്തിയതിനാൽ മറ്റ് രാജ്യങ്ങളിൽ ക്വാറന്റീനിൽ ഇരുന്നാണ് പല പ്രവാസികളും ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം നടത്തുന്നത്. അതിനായി പലരും ശ്രീലങ്കയും മാൽഡീവ്സും റഷ്യ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് പോകാനായി തിരഞ്ഞെടുക്കുന്നത്.


ALSO READ: കോവിഡിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം


എന്നാൽ ഇത്തരത്തിലുള്ള യാത്ര വളരെ ചിലവേറിയതാണ്. അതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങുന്നതിൽ അധികമാണ് ഈ രാജ്യങ്ങളിലെ ക്വാറന്റീൻ ചിലവുകൾ മറ്റും. ഗൾഫ് മേഖലയിൽ തൊഴിൽ അവസരങ്ങൾ നേടിയെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള യുവാക്കളെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.


യുഎഇക്ക് പുറമെ സൗദി അറേബ്യയും ഒമാനും കുവൈത്തും തുടങ്ങിയ ഗൾഫ് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബഹ്റൈനും ഖത്തറും ആ രാജ്യങ്ങളിലെ വിസ ഉള്ളവർക്ക് പ്രവേശനം നൽകുന്നുണ്ട്. 


ALSO READ: വിദേശത്ത് പോകുന്നവർ വാക്സിനേഷൻ സ്വീകരിച്ചു എങ്കിൽ അവർക്ക് പ്രത്യേക സർട്ടിഫിക്കേറ്റ് നൽകും, സർട്ടിഫിക്കേറ്റിനായി ചെയ്യേണ്ടത് ഇത്രമാത്രം


നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനത്തിന് തോത് കുറഞ്ഞ് വരുകയാണ്. കഴിഞ്ഞ 63 ദിവസങ്ങൾക്ക് ശേഷം ആദ്യമായിട്ട് ഇന്നാണ് ഒരു ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ഈ മാസം കൂടി കഴിയുമ്പോൾ കേസുകളുടെ നിലയിൽ വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയാൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്ര വിലക്ക് പിൻവലിക്കുന്നത് ഈ രാജ്യങ്ങൾ പരിഗണിക്കാൻ സാധ്യയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.