India Covid Update: ആശ്വാസം.. കൊവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 86,492 പേർക്ക്

Covid-19 Updates: ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 64 ദിവസത്തിനുശേഷം രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് കൊവിഡ് പകർച്ചവ്യാധി ബാധിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 11:38 AM IST
  • രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.
  • അതിന്റെ സൂചനകൾ നൽകികൊണ്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്
  • ഏപ്രിൽ 2 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് പുറത്ത് വന്നത്
India Covid Update: ആശ്വാസം.. കൊവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 86,492 പേർക്ക്

Covid-19 Updates: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.  അതിന്റെ സൂചനകൾ നൽകികൊണ്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിലും കുറവ് കേസുകളാണ്.  

 

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേര്‍ക്കാണ് കൊവിഡ്19 (Covid19) സ്ഥിരീകരിച്ചത്.  ഏപ്രിൽ 2 ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.  
കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവഹാനി സംഭവിച്ചത് 2123 പേര്‍ക്കാണ്.  ഇതോടെ ആകെ മരണസംഖ്യ 3,51,309 ആയിട്ടുണ്ട്. 

Also Read: New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി

1,82,282 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്.  കണക്കുകൾ അനുസരിച്ച് 13,03,702 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയില്‍ തുടരുന്നത്.

 

 

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 2,89,96,473 പേര്‍ക്കാണ്.   അതേസമയം 23,61,98,726 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ജൂണ്‍ ഏഴ് വരെ 36,82,07,596 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) അറിയിച്ചു. ഇന്നലെ മാത്രം 18,73,485 സാമ്പിളുകൾ പരിശോധിച്ചതായും ICMR അറിയിച്ചിട്ടുണ്ട്.

Also Read: Rtpcr in Domestic flight: ആഭ്യന്തര യാത്രകൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധമില്ല

തുടർച്ചയായി 26 ദിവസം കൊണ്ട് കൊവിഡ് രോഗം ബാധിക്കുന്നവരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ് ഉയർന്ന് നിൽക്കുന്നത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.4 ശതമാനമാണ്.  കേരളത്തിലും കേസുകൾ കുറയുന്നുണ്ട്.  ഇന്നലെ പതിവിലും കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  9313 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  കൂടാതെ കേരളത്തിൽ lockdown ജൂൺ 16 വരെ നീട്ടിയിട്ടുമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News