UAE: 16 വയസിന് മുകളിലുള്ള എല്ലാവർക്കും Covid Vaccine
വാക്‌സിന്‍ വിതരണം കൂടുതല്‍ ജനകീയമാക്കി UAE, താമസ വിസയിലുള്ള 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വാക്‌സിന്‍ വിതരണം കൂടുതല്‍ ജനകീയമാക്കി UAE, താമസ വിസയിലുള്ള 16 വയസുകഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ (Covid Vaccine) വിതരണം കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് രാജ്യത്തെ 205 ആരോഗ്യകേന്ദ്രങ്ങൾ മുഖേന വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റോ, മൊബൈൽ ആപ്പോ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് രജിസ്റ്റർ ചെയ്യാനായി നല്‍കേണ്ടത്.
കൂടാതെ, മുതിർന്ന പൗരന്മാർക്ക് വീടുകളില്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യവും എമിറേറ്റ്സ് ഒരുക്കുന്നുണ്ട്.
UAE ഇതിനോടകം തന്നെ പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നീ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിൻ ലഭ്യമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എല്ലാവർക്കും വാക്‌സിൻ എന്ന ലക്ഷ്യത്തിലേക്ക് UAE കടക്കുന്നത്.
യുഎഇ നിവാസികളിൽ 56% പേർക്കാണ് ഇതിനകം വാക്‌സിൻ നൽകിയത്. സിനോഫാം, ഫൈസര്‍, സ്പുട്‌നിക് 5, ആസ്‌ട്രെസെനക എന്നീ വാക്‌സിനുകളാണ് യുഎഇയിൽ ലഭ്യമായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...