UAE Golden Visa : ഇതുവരെ നൽകിയത് ഒരു ലക്ഷം ഗോൾഡൻ വിസകൾ; കണക്ക് പുറത്ത് വിട്ട് യുഎഇ
35 ശതമാനം അധികം ഗോൾഡൻ വിസയാണ് ഇത്തവണ ഇഷ്യു ചെയ്തത്
അബുദാബി : വിവിധ മേഖലയിലുള്ള പ്രമുഖർക്ക് നൽകുന്ന ഗോൾഡൻ വിസ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്ക് നൽകിയതായി യുഎഇ. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ 35 ശതമാനം അധികം ഗോൾഡൻ വിസയാണ് ഇഷ്യു ചെയ്തതെന്ന് ഗെൾഫ് മാധ്യമമായ അറേബ്യൻ ബിസിനെസ് റിപ്പോർട്ട് ചെയ്യുന്നു.
സിനിമ, കല, കായിക. സാംസ്കാരിക മേഖലകളിൽ പ്രമുഖർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ എൻജീനിയറിങ്, നിക്ഷേപകർ. സാങ്കേതിതകം തുടങ്ങിയ മേഖലയിലെ എന്നിവർക്കാണ് പ്രധാനമായും ഗോൾഡൻ വിസകൾ നൽകുന്നത്.
ഗോൾഡൻ വിസയ്ക്കായി എങ്ങനെ അപേക്ഷിക്കാം
യുഎഇ സർക്കാരിന്റെ സേവനം പ്ലാറ്റ്ഫോമായ ജിഡിആർഎഫ്എ വഴിയാണ് അപേക്ഷ സമർപ്പിക്കുന്നത്. ഇതിനായി ജിഡിആർഎഫ്എയുടെ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യുക. പുതിയ ആക്കൌണ്ട് ആരംഭിക്കുന്നതിനായി രജിസ്റ്റർ ന്യൂ യുസർ തിരഞ്ഞെടുക്കുക. തുടർന്ന് ഏത് സർവീസ് നൽകേണ്ടത് അത് രേഖപ്പെടുത്തുക. ആവശ്യമായ രേഖകൾ സമർപ്പിക്കുക. നിർദേശിക്കുന്ന ഫീസ് അടയ്ക്കുക. അപേക്ഷ സമർപ്പിക്കുക.
ഇത് കൂടാതെ എഎംഇആർ സെന്റർ വഴിയും റിയൽ എസ്റ്റേറ്റ് ഡെവലെപ്പേഴ്സ് വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...