ന്യൂഡല്‍ഹി: UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ UAE അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിനു എല്ലാവിധ സഹകരണവും നടത്തുമെന്ന് UAE വ്യക്തമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ ഗുരുതരമായ കൃത്യത്തിലൂടെ സ്ഥാനപാതി കാര്യാലയത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് UAE ചൂണ്ടിക്കാട്ടി. UAE കോണ്‍സുലേറ്റിന്റെ പേരില്‍ ആരാണ് സ്വര്‍ണമടങ്ങിയ പാഴ്സല്‍ അയച്ചതെന്ന കാര്യത്തില്‍ UAE അന്വേഷണം നടത്തി വരികയാണ്‌. 


ജമ്മുകാശ്മീരിൽ ദേശീയ പാതകളുടെ വികസനത്തിന് കേന്ദ്ര സർക്കാർ!


സാധാരണ സ്വര്‍ണക്കടത്ത് കേസുകളില്‍ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാത്ത UAE ഈ കേസ് അന്വേഷിക്കുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, ഇത് നയതന്ത്ര ചാനലുകള്‍ വഴി നടന്നിരിക്കുന്ന സ്വര്‍ണക്കടത്താണ്. രണ്ട്. ഇന്ത്യയിലെ UAE കോണ്‍സുലേറ്റിന്‍റെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ള കുറ്റകൃത്യം.  


സംഭവവുമായി ബന്ധപ്പെട്ട് UAE കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയും കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 


25 വര്‍ഷത്തേക്ക് 'വര്‍ക്ക് ഫ്രം ഹോം' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും?


അതേസമയം മുഖ്യ ആസൂത്രക സ്വപ്നയുടെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് നടത്തി. ലാപ്ടോപ്പും പെന്‍ഡ്രൈവും ഹാര്‍ഡ് ഡിസ്ക്കും സ്വപ്നയുടെ ഫ്ലാറ്റില്‍ നിന്നും പിടിച്ചെടുത്തു. ഒരു വര്‍ഷത്തിനിടെ 160 കിലോയിലധികം സ്വര്‍ണം ഇവര്‍ കടത്തിയതായാണ് സൂചന. അറസ്റ്റിലായ പ്രതി സരിതില്‍ നിന്നുമാണ് സ്വപ്നയുടെ പങ്കിനെ കുറിച്ച് വിവര൦ ലഭിച്ചത്.


അതേസമയം, കേസന്വേഷണത്തിന് സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം കുറ്റവാളികളെ കണ്ടെത്തണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസായതിനാല്‍ കസ്റ്റംസിനെ കൂടാതെ CBI, NIA ഏജന്‍സികളും കേസില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  


ഞാനൊരു സ്വവര്‍ഗാനുരാഗി.... 90-ാം വയസിലൊരു വെളിപ്പെടുത്തല്‍


 


ഏകദേശം 15 കോടി രൂപയാണ് മൂല്യ൦ വരുന്ന 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും  കസ്റ്റംസ് പിടികൂടിയത്. UAE കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയത്.


ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം.കാര്‍ഗോ ഫ്ലൈറ്റിലാണ് ദുബായില്‍ നിന്നും പാഴ്സലെത്തിയത്. പല രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.