അബുദാബി: യുഎഇയില്‍ ചൂട് കനക്കുന്നു. താപനില 50 ഡിഗ്രിയും കടന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ താപനില 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഓപ്പൺ ഹൗസ് ജൂൺ 28 ന്; പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിട്ട് കണ്ട് പരാതി നൽകാം


ഈ മാസം 21ന് അൽദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ചൂട് ശക്തമായത് വ​ള​രെ മുന്നെയാണ്.  ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 16 നാ​യിരുന്നു ചൂട്​ 50 ഡി​ഗ്രി എ​ന്ന പ​രി​ധി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഏതാണ്ട് 20 ദിവസത്തിന് മുന്നേ ചൂട് കടുത്തിരിക്കുകയാണ്. 


Also Read: നടൻ സിദ്ധീഖിന്റെ മകൻ റാഷിൻ അന്തരിച്ചു


 


സാധാരണയായി ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടുന്നത് ജൂ​ലൈ പ​കു​തി​ മുതല്‍ ആ​ഗ​സ്റ്റ്​ അ​വ​സാ​നം വ​രെ​യാ​ണ്.​  ക​ന​ത്ത ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കണമെന്ന് ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ നേരത്തെതന്നെ നി​ർ​ദേ​ശി​ച്ചിട്ടുണ്ട്.  തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഉ​ച്ച 12:30 മു​ത​ൽ 3:00 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്. 


Also Read: ലക്ഷ്മി ദേവിയുടെയും കുബേരൻ്റെയും ദിശയിൽ അബദ്ധത്തിൽ പോലും ഈ വസ്തുക്കൾ വയ്ക്കരുത്!


 


ഇതിനിടയിൽ രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ കാ​ലാ​വ​സ്ഥ മാ​പ്പ്​ വ്യ​ക്ത​മാ​ക്കിയിരുന്നു. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ൽ​ഐ​നി​ലും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഫു​ജൈ​റ​യി​ലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അ​ബുദാബി​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളാ​യ റ​സീ​ൻ, അ​ൽ ക്വാ​അ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യു​ണ്ടാ​കുമെന്നും റിപ്പോർട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.