UAE: വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ ബിസിനസ് തുടങ്ങാം, നിയമഭേദഗതി പ്രാബല്യത്തില്‍
വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ Commercial Companies Lawയില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് UAE... കോവിഡ് തകര്‍ത്ത സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വാണിജ്യ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.
UAE: വിദേശ സംരംഭകരെ ആകര്‍ഷിക്കാന്‍ Commercial Companies Lawയില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് UAE... കോവിഡ് തകര്‍ത്ത സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വാണിജ്യ നയങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.
കൂടുതല്‍ വിദേശ നിക്ഷേപകരെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാനാണ് ഇപ്പോള്‍ UAE യുടെ ശ്രമം. അതിന്‍റെ ഭാഗമായി Commercial Companies Lawയില്‍ വലിയ മാറ്റങ്ങളാണ് UAE നടപ്പാക്കുന്നത്. അതില്‍ മുഖ്യമായതാണ് വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ് ആരംഭിക്കാമെന്നുള്ളത്.
ഈ നിയമഭേദഗതി ജൂണ്‍ 1ന് പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാസം 19 നായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ നിലവിലുള്ള സംരംഭങ്ങള്‍ക്കും അവരുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കും. യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ഈ നിയമഭേദഗതി UAEയുടെ സാമ്പത്തിക രംഗത്ത് വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
122 മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. അതില്‍ മുഖ്യമായത് ടെക്നോളജി, ഡിജിറ്റല്‍ മേഘലകളാണ്. അതേസമയം, എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.
നിലവിലിരുന്ന നിയമമനുസരിച്ച് ഫ്രീ സോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങാന്‍ 51 % ഓഹരി പങ്കാളിത്തം സ്വദേശിക്ക് നല്‍കണം. എന്നാല്‍, പുതിയ നിയമം വന്നതോടെ ഇതിനാണ് മാറ്റം വന്നിരിയ്ക്കുന്നത്. പുതിയ നിയമ ഭേദഗതി നിലവില്‍ വന്നതോടെ കമ്പനി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സ്പോണ്‍സറെ തിരയേണ്ട ആവശ്യമില്ല എന്നത് വലിയ നേട്ടമാണ്.
Also Read: UAE: പുതിയ നിയമഭേദഗതി, വിദേശികള്‍ക്ക് 100% നിക്ഷേപത്തോടെ ബിസിനസ് തുടങ്ങാം
കൂടാതെ, പുതിയ നിയമം അനുസരിച്ച് കമ്പനികളുടെ 70% ഷെയറുകളും ഓഹരിയായി പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. പഴയ നിയമം അനുസരിച്ച് 30% ഷെയറുകള്‍ വില്‍ക്കാന്‍ മാത്രമായിരുന്നു അനുമതി.
UAE നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ ഏറ്റവുമധികം ആകര്‍ഷിക്കുക വന്‍കിട ഇന്ത്യന്‍ കമ്പനികളെയാണ് എന്നാണ് വിലയിരുത്തല്‍... പുതിയ നിയമ ഭേദഗതിയോടെ ആഗോള സാമ്പത്തിക രംഗത്ത് യുഎഇയുടെ സാന്നിധ്യം വര്‍ദ്ധിക്കുമെന്നും കൂടുതല്‍ നിക്ഷേപം ഇവിടേക്ക് ഒഴുകുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്കുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...