ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി യുഎഇ: അവധി പ്രഖ്യാപിച്ചു; പാർക്കിങ് സൗജന്യം, പടക്കം വേണ്ട
ഈദ് ആഘോഷങ്ങളുടെ സാഹചര്യത്തിൽ യുഎഇയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സുരക്ഷ കർശനമാക്കിയത്. കൂടാതെ സന്നദ്ധ സംഘനടനകളുടെ പ്രവർത്തകരെയും സുരക്ഷയ്ക്കായി നിയോഗിക്കുന്നുണ്ട്.
ദുബായ്: ഇദ് ഉൽ ഫിത്തർ പ്രമാണിച്ച് ദുബായിൽ പൊതു സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമാക്കി. ഏപ്രിൽ 30 മുതൽ മേയ് ആറ് വരെയാണ് പാർക്കിങ് സൗജന്യം. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പണം നൽകിയുള്ള പാർക്കിങ് മേയ് 7 മുതൽ പുനസ്ഥാപിക്കും. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൊതുഗതാഗത സംവിധാനത്തിന്റെ പുതുക്കിയ സമയക്രമവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ആർടിഎയുടെ കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെ പ്രവര്‍ത്തിക്കുന്നതല്ല. മേയ് എട്ട് മുതൽ വീണ്ടും പ്രവർത്തിച്ച് തുടങ്ങും. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നിഗമനപ്രകാരം മേയ് രണ്ടിനായിരിക്കും ഈദ് ഉൽ ഫിത്തർ എന്നാണ് സൂചന.
Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം
അതേസമയം പാർക്കിങ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും ഇന്റഗ്രേറ്റഡ് ട്രാൻപ്സോർട്ട് സെന്റർ അറിയിച്ചു. ഈദ് ഉൽ ഫിത്തർ അവധി ദിനങ്ങളിൽ ഡാർബ് ടോൾ സംവിധാനവും സൗജന്യമായിരിക്കും.
ഈദ് ആഘോഷങ്ങളുടെ സാഹചര്യത്തിൽ യുഎഇയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സുരക്ഷ കർശനമാക്കിയത്. കൂടാതെ സന്നദ്ധ സംഘനടനകളുടെ പ്രവർത്തകരെയും സുരക്ഷയ്ക്കായി നിയോഗിക്കുന്നുണ്ട്.
Read Also: Covid Restrictions: കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി കുവൈത്ത്
മാർക്കറ്റുകൾ വിൽപ്പന ശാലകൾ തുടങ്ങിയ സ്ഥലങ്ങളിലും ജനത്തിരക്കുണ്ടാകുന്ന മറ്റ് പൊതു സ്ഥലങ്ങളിലും ഇവരെ വിന്യസിക്കും. ആരോഗ്യ പ്രവർത്തകരും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാ ദൗത്യത്തിനുള്ള അംഗങ്ങളും സജ്ജരായിരിക്കും. ആംബുലൻസുകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ എന്നിവ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരിക്കും.
അവധി ദിനങ്ങൾ ആഘോഷിക്കാനായി ദൂരയാത്ര പോകുന്നവർ വിവരം പോലീസിന്റെ ആപ്പിലൂടെ അറിയിക്കേണ്ടതുണ്ട്. ഹോം സെക്യൂരിറ്റി സേവനം പ്രയോജനപ്പെടുത്തണം. അത്യാഹിത സന്ദർഭങ്ങളിൽ 901 നമ്പരിൽ വിളിക്കാവുന്നതാണ്. 24 മണിക്കര്‍ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്.
പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പടക്കം വിൽപ്പനയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. ഇത് ലംഘിച്ചാൽ ഒരുലക്ഷം ദിർഹം പിഴ ചുമത്തുകയോ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയോ ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...