അബുദാബി: സ്വകാര്യ മേഖലയില്‍‍ നടപ്പാക്കുന്ന സ്വദേശിവത്കരണം 2026 ന് ശേഷവും തുടരുമെന്ന് യുഎഇ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ അറിയിച്ചു. നിലവില്‍ യുഎഇയില്‍ നടപ്പിലാക്കിയ ഫെഡറല്‍ നിയമപ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം സ്വദേശിവത്കരണം വര്‍ദ്ധിപ്പിച്ച്  അത് 2026 ആകുമ്പോഴേക്കും പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. ഇത് പാലിക്കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഖത്തറിൽ നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി പ്രവാസി പിടിയിൽ


സ്വദേശിവത്കരണത്തില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വന്‍ പിഴയാണ്  ഈടാക്കുന്നത്. കൂടാതെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ഇതേ തോതില്‍ മുന്നോട്ട് പോകുമെന്നാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി അറിയിച്ചിരിക്കുന്നത്. ഇത് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളുടെ പുതിയ യുഗം തന്നെ സൃഷ്ടിക്കും. 2026 ന് ശേഷം രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ഉയര്‍ന്ന അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം  മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


Also Read: സൂര്യ ശനി സംഗമം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!


സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം സമഗ്രമായ നിയമങ്ങള്‍ക്ക് വിധേയമാണെന്നും അതില്‍ നിരന്തരം വിലയിരുത്തലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  നിരന്തരമായ പരിഷ്കരണങ്ങളിലൂടെ സ്വദേശി തൊഴില്‍ അന്വേഷകരെ സ്വകാര്യ മേഖലയിലെ തൊഴില്‍ സേനയുടെ ഭാഗാമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ തുടരുമെന്നും നിലവില്‍ 50 പേരോ അതിലധികമോ പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളില്‍ 2023 ജൂണ്‍ 30 ഓടെ മൂന്ന് ശതമാനം സ്വദേശിവത്കരണമാണ് നടപ്പാക്കേണ്ടതെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് നാല് ശതമാനവും 2026 അവസാനത്തോടെ പത്ത് ശതമാനത്തിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.