ദുബായ്: തിരഞ്ഞെടുത്ത പൗരൻമാർക്ക്(citizenship) പൗരത്വം നൽകാനൊരുങ്ങി യു.എ.ഇ. ഇതിനായുള്ള നിയമഭേദ​ഗതി രാജ്യത്ത് നടപ്പാക്കി കഴിഞ്ഞു. പ്രത്യേക കഴിവുകൾ ഉള്ളവർ,പ്രൊഫഷണലുകൾ,വിവിധ നിക്ഷേപകർ എന്നിങ്ങനെയായിരിക്കും പൗരത്വത്തിനായി പരി​ഗണിക്കുന്നവർ. ഡോക്ടർമാർ,എ‍ഞ്ചിനിയർമാർ,ആർട്ടിസ്റ്റുകൾ,എഴുത്തുകാർ എന്നിങ്ങനെയായിരിക്കും പൗരത്വം നൽകുന്നവരെ വേർതിരിക്കുന്നതെന്ന് യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്വം ശനിയാഴ്ച ട്വീറ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Oman:സ്വദേശിവത്കരണം ശക്തമാക്കി ഒമാന്‍, പ്രവാസി Work permit ഫീസ് കുത്തനെ ഉയര്‍ത്തി


ഇവരുടെ കുടുംബങ്ങൾക്കും പൗരത്വം നൽകും.യു.എ.ഇ (UAE മന്ത്രാലയം,കോടതികൾ, എക്സിക്യുട്ടീവ് കൗൺസിൽ എന്നിവർക്കാണ്  പൗരത്വം നൽകുന്നവരുടെ യോ​ഗ്യത നിർണ്ണയിക്കാനുള്ള അവകാശം. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും പുതിയ നിയമം ​ഗുണകരമാവുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ്(Arab) എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ്.(UAE)1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്.


ALSO READ: UAE: യാത്രാ ചട്ടങ്ങളില്‍ മാറ്റം, RT-PCR Test സമയപരിധി കുറച്ചു


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക