UAE Travel Ban; നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ, വിലക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്
ദുബായ്: ഇന്ത്യയ്ക്ക് പുറമേ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി വിലക്ക് (Travel Ban) ഏർപ്പെടുത്തി യുഎഇ (UAE). നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനാണ് വിലക്ക്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യുഎഇ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.
ബുധനാഴ്ച അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് യുഎഇ (UAE) ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. യുഎഇയുടെ തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇന്ത്യയിൽ (India) നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...