റിയാദ്: റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം. നിലവിൽ റമദാനിലെ ആദ്യ 20 ദിവസത്തേക്കുള്ള പെര്‍മിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അവസാന പത്തിലേക്കുള്ള ഉംറ ബുക്കിംഗ് സൗകര്യം പിന്നീട് ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്


ഉംറക്കുള്ള ബുക്കിംഗ് നടത്തേണ്ടത് തവല്‍ക്കന്ന, നുസുക് എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയാണ്. ഓരോ ദിവസങ്ങളിലേയും വ്യത്യസ്ത സമയങ്ങളിലെ തീര്‍ത്ഥാടകരുടെ തിരക്ക് ബുക്കിംഗ് സമയത്ത് ആപ്ലിക്കേഷനുകളില്‍ മൂന്ന് കളറുകളിലായി കാണിക്കും.  ഇതിൽ തീരെ കുറവ് തിരക്കുള്ള സമയങ്ങള്‍ പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങള്‍ ഓറഞ്ച്, കൂടുതല്‍ തിരക്കുള്ള സമയങ്ങള്‍ കടും ചുവപ്പ് എന്നീ നിറത്തിലുമായിരിക്കും കാണിക്കുക.  ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹമുള്ളവര്‍ പെര്‍മിറ്റ് എടുത്തിരിക്കണമെന്നത് നിർബന്ധമാണ്. പെര്‍മിറ്റില്ലാതെ ഉംറ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.  മാത്രമല്ല ഇത്തരക്കാർ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 


Also Read: പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു 


Hajj 2023: ബഹ്‌റൈനിൽ ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; മെയ് 29 വരെയാണ് സമയപരിധി


 ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി മെയ് 29 വരെയാണ്. ബഹ്‌റൈന്‍ നീതിന്യായ, ഇസ്ലാമികകാര്യ വഖാഫ് മന്ത്രാലയത്തിനു കീഴിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.  തീർത്ഥാടകർക്ക് രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ സ്വദേശികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഹജ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനും അനുവാദമുണ്ട്. ഇതേ നിയമം പാലിച്ചുകൊണ്ട് ഗള്‍ഫ് കോപ്പറേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.