മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്

MA Yusuff Ali: പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പിന്‍റെ വളർച്ച മുൻനിർത്തിയാണ് എംഎ യൂസുഫലി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.  

Written by - Ajitha Kumari | Last Updated : Mar 3, 2023, 06:50 PM IST
  • ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്
  • അറേബ്യൻ ബിസിനസ് ആണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്
  • പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പിന്‍റെ വളർച്ച മുൻനിർത്തിയാണ് എംഎ യൂസുഫലി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്
മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്

ദുബായ്: മി‍‍ഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിയാണ്.  പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് ആണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. 

Also Read: Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; സിറിയ സ്വദേശി അറസ്റ്റിൽ

പശ്ചിമേഷ്യയിൽ ലുലു ഗ്രൂപ്പിന്‍റെ വളർച്ച മുൻനിർത്തിയാണ് എംഎ യൂസുഫലി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.  ചോയിത്ത്‌ റാം ഗ്രൂപ്പ് ഗ്രൂപ്പ് ചെയർമാൻ എൽ.ടി പഗറാണിയാണ് രണ്ടാം സ്ഥാനത്ത്‌. ദുബൈ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡ്നൻ ചിൽവാനാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് നാലാമതും, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സിഇഒ സുനിൽ കൗശൽ അഞ്ചാം സ്ഥാനത്തുമെത്തി.  ഗസാൻ അബൂദ് ഗ്രൂപ്പ് സിഇഒസുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ ഷംഷീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നുണ്ട്.

Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 

വാണിജ്യ വ്യവസായ രംഗത്ത് ഗൾഫിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് യൂസഫലി.  മാത്രമല്ല അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.  ഇത് ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്.  നേരത്തെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും യുസഫലി സ്വന്തമാക്കിയിട്ടുണ്ട്.  ലുലുവിന് 247 ഹൈപ്പർമാർക്കറ്റുകൾ ആണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News