അബുദാബി: ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകളില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ 10 അടി വരെ ഉയര്‍ന്നേക്കും. 


വ്യാഴാഴ്ച രാവിലെ വരെ ഈ സ്ഥിതി തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം യുഎഇയിലെ കനത്ത ചൂടിന് ഇന്ന് അല്‍പം കുറവുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. 


അബുദാബിയിലും റാസല്‍ഖൈമയിലും 39 ഡിഗ്രി വരെയും ദുബായിലും ഷാര്‍ജയിലും അജ്മാനിലും ഉമ്മുല്‍ ഖുവൈനിലും 38 ഡിഗ്രി വരെയും ഇന്ന് താപനില ഉയരും. 36 ഡിഗ്രിയായിരിക്കും ഫുജൈറയിലെ ഉയര്‍ന്ന താപനില. ഉന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ 44 ഡിഗ്രി വരെ ചൂടുണ്ടാകും.