കുവൈത്ത്: പൂച്ചയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് കുവൈത്തി വനിത. ഇത് സംബന്ധിച്ച വാർത്ത പ്രാദേശിക ദിനപ്പത്രത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂച്ചയെ വെടിവെച്ചയാളിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അല്‍ ഫൈഹ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..


സംഭവം നടന്നത് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ  പറയുന്നത്.  തന്റെ പൂച്ചയെ പൂന്തോട്ടത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും ശരീരത്തില്‍ മൂന്ന് സ്ഥലത്ത് വെടിയേറ്റിരുന്നുവെന്നും. ഉടന്‍ തന്നെ പൂച്ചയെ വെറ്ററിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. പൂച്ചയുടെ മരണം സ്ഥിരീകരിച്ചതിന്റെയും മരണ കാരണം വ്യക്തമാക്കുന്നതുമായി റിപ്പോര്‍ട്ട് കേസ് ഫയലിനൊപ്പം യുവതി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ വളര്‍ത്തു മൃഗത്തിനെതിരെ നടത്തിയ ക്രൂരതയ്ക്ക് നടപടി സ്വീകരിക്കണമെന്നാണ് യുവതി പരാതിയിലൂടെ ആവശ്യപെട്ടിരിക്കുന്നത്.


ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവിന് 1.35 കോടി നഷ്ടപരിഹാരം നൽകാൻ വിധി


അബുദാബി: ജോലിക്കിടെ ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവിന് ആറ് ലക്ഷം ദിര്‍ഹം അതായത് 1.35 കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതിയുടെ വിധി. ഈ തുക ജോലി ചെയ്യിപ്പിച്ച കമ്പനിയും നിര്‍ദേശം നല്‍കിയ എഞ്ചിനീയറും ചേര്‍ന്ന് നല്‍കണമെന്നാണ് അബുദാബി പ്രാഥമിക കോടതിയുടെ വിധി. 


ഇലക്ട്രിക് ബോക്സ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.  പരാതിയുമായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഒരു വെല്‍ഡറാണ് കോടതിയെ സമീപിച്ചത്. ഒരു എഞ്ചിനീയറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്നും ഒരു ദിവസം ജോലിക്കിടെ ഒരു ഇലക്ട്രിസിറ്റി ബോക്സ് തുറന്ന് പരിശോധിക്കാന്‍ എഞ്ചിനീയര്‍ ആവശ്യപ്പെട്ടുവെന്നും ഈ സമയം ബോക്സിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലയെന്നും അതുകൊണ്ടുതന്നെ പരിശോധിക്കുന്നതിനിടെ ബോക്സ് പൊട്ടിത്തെറിക്കുകയും മുഖത്തും ശരീരത്തിലും വലത് കൈയിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്‌തുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ