Dubai Accident: പ്രവാസിയായ 28 കാരിക്ക് ദുബായിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം
Car Crash In Dubai: മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ വിദിഷ ഒരു വര്‍ഷം ബംഗളൂരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു
ദുബായ്: ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരിയ്ക്ക് ദാരുണാന്ത്യം. കോട്ടേക്കര്‍ ബീരി സ്വദേശി വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് മരണം സംഭവിച്ചത്.
Also Read: സൗദിയിൽ നിരവധി പ്രവാസി നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9813 പേരെ!
മംഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ ഏക മകളാണ് മരിച്ച വിദിഷ. മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ വിദിഷ ഒരു വര്‍ഷം ബംഗളൂരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ശേഷം 2019 ലാണ് ദുബായിയിലെ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ജോലി സ്ഥലത്തേക്ക് കമ്പനി അനുവദിച്ച വാഹനത്തിലായിരുന്നു വിദിഷയുടെ യാത്ര.
Also Read: സൂര്യൻ്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്തും പുരോഗതിയും, നിങ്ങളും ഉണ്ടോ?
എന്നാല്‍ സംഭവ ദിവസം സമയം വൈകിയതിനാല്‍ സ്വന്തം കാറില്‍ പോകാന്‍ തീരുമാനിക്കുകയും ഈ യാത്രക്കിടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാകുകയിരുന്നു. അപകടത്തെ തുടർന്ന് വിദിഷയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് മാസം മുന്‍പാണ് വിദിഷ ദുബായി ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ശേഷം പുതിയ കാര്‍ വാങ്ങിയത്. വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെയായിരുന്നു യുവതിയുടെ മരണം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.