Surya Dev Rashi Parivartan: പല വലിയ ഗ്രഹങ്ങളും മാർച്ച് മാസത്തിൽ രാശിചക്രം മാറുകയാണ്. ഈ സമയത്ത് ചില സംഗമങ്ങളും രൂപപ്പെടും. അതിലൂടെ അതുവഴി ജോലിയും ബിസിനസും ചെയ്യുന്ന ആളുകളെ പരമാവധി സ്വാധീനിക്കും. ചില രാശിക്കാർക്ക് ഇത് ശുഭകരമായിരിക്കും എന്നാൽ ചിലർക്ക് ഇത് അശുഭകരമായിരിക്കും.
സൂര്യൻ മാർച്ച് 14 ന് മീന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഈ കാലയളവിൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ആ രാശികളെ കുറിച്ച് നമുക്ക് വിശദമായി അറിയാം...
Also Read: വ്യാഴം ഇടവ രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം വർഷാവസാനം വരെ തിളങ്ങും, നിങ്ങളുമുണ്ടോ?
മിഥുനം (Gemini): സൂര്യൻ്റെ രാശി മാറ്റം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം സുഖകരമായിരിക്കും. ജോലിസ്ഥലത്ത് പുതിയ ആളുകളുമായുള്ള ഇടപെടൽ നന്നയിരിക്കും. അതുവഴി നിങ്ങൾക്ക് ജോലിയിൽ നേട്ടമുണ്ടാകും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങളുടെ ആശങ്കകൾക്ക് ഉത്തരം ലഭിക്കും. സാമൂഹിക വിഷയങ്ങളിൽ താൽപര്യം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കുന്നതിൽ വിജയിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്കാണ് സൂര്യൻ്റെ രാശിമാറ്റം ഏറ്റവും ഗുണകരമാകാൻ പോകുന്നത്. ഈ സമയത്ത് വീട്ടിൽ മംഗളകരമായ പരിപാടികൾ നടക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പുതിയ അതിഥികൾ വന്നേക്കാം. ഓഹരി വിപണിയിൽ നിക്ഷേപിച്ചതിന് ഇരട്ടി റിട്ടേൺ ലഭിക്കും, അത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും. തൊഴിൽ സാധ്യതകൾ വർദ്ധിക്കുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് മികച്ച ഫലം ലഭിക്കും.
Also Read: ശുക്ര ചൊവ്വ സംയോഗത്തിലൂടെ ധനശക്തി യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!
ധനു (Sagittarius): ധനു രാശിക്കാർക്ക് സൂര്യഭൻ്റെ രാശി മാറുന്നത് ബിസിനസ്സിൽ പുരോഗതിക്കുള്ള സാധ്യതയുണ്ടാക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു യാത്ര പോകാൻ യോഗമുണ്ടാകും. ഇതോടൊപ്പം വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ അവസരം ലഭിക്കും. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടുന്നത് മാനസിക വിഷമതകൾക്ക് ആശ്വാസം നൽകും. ഈ കാലയളവിൽ, നിങ്ങൾക്ക് ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ നിങ്ങൾ അത് നന്നായി കൈകാര്യം ചെയ്യും. ഇടപാടു കാര്യങ്ങളിൽ ജാഗ്രത വേണം. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും യോഗയും വ്യായാമവും നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താനും നിങ്ങൾക്ക് ഈ സമയം കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.