Maruti Suzuki: മാരുതി സുസൂക്കിയുടെ ഈ 4 കാറുകൾ പുതിയ അവതാരത്തിലെത്തുന്നു

Mon, 16 Aug 2021-6:05 pm,

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റവും കൂടുതൽ വിൽപ്പനയുള്ള നാല് കാറുകളെ ഇന്ത്യൻ വിപണിയിൽ പുത്തൻ അവതാരത്തിലെത്തിക്കുന്നു. ഇതില്‍ മൂന്ന് കാറുകള്‍ CNG വേരിയന്റിലും മറ്റൊരു കാർ ന്യൂ ജെൻ അവതാരത്തിലുമാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകള്‍.

മാരുതി സുസുക്കി ഏറ്റവും കൂടുതല്‍ വിൽക്കുന്ന 5 സീറ്റർ വാഹനങ്ങളില്‍ ഒന്നാണ് സ്വിഫ്റ്റ്. CNG കിറ്റിനൊപ്പം 1.2 ലിറ്റർ ഡ്യുവൽജെറ്റ് K12C പെട്രോൾ എഞ്ചിനാകും ഈ വാഹനത്തിന്റെ ഹൃദയം. 70 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും ഈ എഞ്ചിൻ ഉല്‍പ്പാദിപ്പിക്കും.

 

മാരുതി സുസുക്കിയുടെ വിശാലമായ 5 സീറ്റർ വാഹനമായ ഡിസയറും മാരുതി സുസുക്കി സ്വിഫ്റ്റ് സിഎൻജിയുടെ അതേ ഫീച്ചറുമായി വരുമെന്നാണ് റിപ്പോർട്ട്. 70 ബിഎച്ച്പി പവറും 95 എൻഎം ടോർക്കും ഈ വാഹനവും നല്‍കും.

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ സിഎൻജി വേരിയന്റിന് 1.5 ലിറ്റർ K15 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 91 ബിഎച്ച്പി പവറും 122 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിനാണിത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും 4 സ്പീഡ് ടോർക്ക് കൺവെർട്ടറും ബ്രെസ സിഎൻജിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റിപ്പോർട്ടുകൾ പ്രകാരം 2021 മോഡല്‍ സുസൂക്കി സെലേറിയോ മികച്ച രൂപത്തിലും മികച്ച ഫീച്ചറുകളുമായുമാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള മൾട്ടി സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റ് സവിശേഷതകൾ. വാഗൺ ആറിന്റേത് പോലെ 83 ബിഎച്ച്പി ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ പെട്രോൾ എൻജിനാണ് മാരുതി സുസുക്കി സെലേറിയോയിലും പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ സെലേറിയോയിൽ 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് തുടങ്ങിയ ഓപ്ഷനുകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link