Black Thread Impact: കഴുത്തിൽ കറുത്ത നൂൽ കെട്ടിയാൽ ലഭിക്കും 5 അത്ഭുതകരമായ ഗുണങ്ങൾ

Mon, 04 Dec 2023-3:42 pm,

ദൃഷ്ടിദോഷത്തില്‍ നിന്ന് രക്ഷ നല്‍കുന്നു 

കഴുത്തിൽ അല്ലെങ്കില്‍ കൈയിലോ കാലിലോ കേട്ടുന്ന കറുത്ത ചരട് നിങ്ങള്‍ക്ക് ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അതായത്, ഇത്തരത്തില്‍ അണിയുന്ന കറുത്ത നൂൽ മറ്റുള്ളവരുടെ ദുഷിച്ച നോട്ടത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ഇല്ലാതാക്കാനും ഇത് വളരെ പ്രയോജനകരമാണ്.

മോശം ചിന്തകളിൽ നിന്ന് മോചനം     കറുത്ത ചരട് കെട്ടുന്നത് നിങ്ങള്‍ക്ക് മോശം ചിന്തകളിൽ നിന്നും മോചനം നൽകും. അതിനാൽ നിങ്ങള്‍ മാനസികമായി വിഷമതകള്‍ നേരിടുന്ന അവസരത്തില്‍ കറുത്ത നൂല്‍ ധരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും. 

കുട്ടികളുടെ ആരോഗ്യം   നിങ്ങളുടെ കുട്ടി കൂടെക്കൂടെ രോഗബാധിതനാവുകയാണ്, അല്ലെങ്കില്‍ ആരോഗ്യം വളരെയധികം വഷളാകുകയും ചെയ്യുന്നു എങ്കില്‍  കുട്ടിയുടെ കഴുത്തിലോ, കൈയിലോ, അല്ലെങ്കില്‍ കാലിലോ കറുത്ത നൂൽ കെട്ടുന്നത് ശുഭ ഫലം നല്‍കും. 

 

നെഗറ്റീവ് ചിന്താഗതി 

നെഗറ്റീവ് കാര്യങ്ങൾ നിങ്ങളെ വീണ്ടും വീണ്ടും അലട്ടുന്ന സാഹചര്യം ഉണ്ടെങ്കില്‍ കറുത്ത നൂല്‍ ഏറെ ഉപകാരപ്രദമാണ്. ഇത് നിങ്ങളുടെ ഉള്ളില്‍  നെഗറ്റീവ് ചിന്തകൾ വരുന്നത് തടയും.

വരാനിരിക്കുന്ന അപകടം

കറുത്ത നൂൽ ധരിക്കുന്നത് വരാനിരിക്കുന്ന അപകടത്തെ തടയും എന്നാണ് പറയപ്പെടുന്നത്. അതായത്, കറുത്ത നൂല്‍ കെട്ടുന്നത് വരാനിരിയ്ക്കുന്ന മോശം സമയത്തെ തടുക്കുന്നു, നിങ്ങള്‍ക്ക് നല്ലത് വരാന്‍ സഹായിയ്ക്കുന്നു...  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link