Foods To Lower Cholesterol: കൊളസ്ട്രോൾ കുറയ്ക്കണ്ടേ? ഈ ഓറഞ്ച് ഭക്ഷണപദാർത്ഥങ്ങളെ ഡയറ്റിൽ ഉൾപ്പെടുത്തൂ...
നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ മത്തൻ കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്.
പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സ്ഡൻസ് ഗുണങ്ങളും ഇവയ്ക്കുണ്ട്. കൊളസ്ട്രാൾ അളവ് മികച്ചതാക്കുകയും ധമനികളിലെ വീക്കം കുറയ്ക്കാനും പപ്പായ കഴിക്കുന്നത് നല്ലത്.
ഓറഞ്ചിൽ വിറ്റമിൻ സി, ആൻ്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തയോട്ടത്തെ മെച്ചപ്പെടുത്താനും ധമനികളിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കുന്നു.
മസ്ക് മെലൻ എന്നറിയപ്പെടുന്ന ഈ പച്ചക്കറി ഒരിനം മധുരമുള്ള മത്തങ്ങയാണ്. ഇവയിലുള്ള നാരുകളും, പൊട്ടാസ്യം, ആൻ്റിഓക്സിഡന്റുകളും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം.
ക്യാരറ്റിലുള്ള ബീറ്റ കരോട്ടിൻ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ക്യാരറ്റ് ഫലപ്രദം.
ആപ്രിക്കോട്ടിലെ നാരുകളും, വിറ്റമിൻ ഇയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)