Astrology March 2024: അപകടത്തിന് സാധ്യത...! മാർച്ച് 12 വരെ ഈ നക്ഷത്രക്കാർ സൂക്ഷിക്കണം
1. പൂരൂരുട്ടാതി : പൂരൂരുട്ടാതി നാളുകാര്‍ക്ക് കുംഭ മാസത്തിന്റെ രണ്ടാം പകുതി അത്ര ശുഭകരമല്ല. ഇവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാല്‍ പുറത്തിറങ്ങുന്ന സമയങ്ങളില്‍ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത് നല്ലതാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും പൂരൂരുട്ടാതി നക്ഷത്രക്കാരായ ഡ്രൈവര്‍മാരും ശ്രദ്ധിക്കണം.
2. ചോതി : ചോതി നക്ഷത്രക്കാര്‍ക്ക് അപകടം, വീഴ്ച, മുറിവ് എന്നിവ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഉയരത്തില്‍ കയറി ജോലി ചെയ്യുന്നവരും സാഹസികത നിറഞ്ഞ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഈ നക്ഷത്രക്കാര്‍ക്ക് അനാവശ്യമായ ചിന്തകളോ ടെന്‍ഷനോ പാടില്ല. തിരക്കിട്ട് ഒരു കാര്യവും ചെയ്യാന്‍ പാടില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. പഞ്ചാക്ഷരീ മന്ത്രത്തെ മുറുകെ പിടിക്കുക.
3. ചിത്തിര : ചിത്തിര നക്ഷത്രക്കാര്‍ വരും ദിവസങ്ങളില്‍ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത് ഉറപ്പാക്കുക. അപകടങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യനാട്ടില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലിടങ്ങളില്‍ അപകട സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവിടാന്‍ പാടില്ല.
4. രോഹിണി : രോഹിണി നക്ഷത്രക്കാര്‍ക്ക് അത്ര ശുഭകരമായ സമയമല്ല വന്ന് ചേര്‍ന്നിരിക്കുന്നത്. ഈ നക്ഷത്രക്കാരായ പുരുഷന്‍മാര്‍ക്ക് അപകട സാധ്യത കൂടുതലാണ്. അപകടം, മുറിവ്, പൊള്ളല്‍ എന്നിവയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇക്കാലയളവില്‍ പരമശിവനെ പ്രാര്‍ത്ഥിക്കുകയും പഞ്ചാക്ഷരീ മന്ത്രം ചൊല്ലുകയും വേണം.
5. മകയിരം: മറ്റ് നക്ഷത്രക്കാരെ അപേക്ഷിച്ച് മകയിരം നാളുകാര്‍ക്ക് അപകട സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍ ഇവരെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. അതിനാല്‍ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഈ നാളുകാര്‍ക്ക് ശിവപ്രീതി അത്യന്താപേക്ഷിതമാണ്.
6. മകം : മകം നക്ഷത്രക്കാര്‍ക്ക് വാഹനാപകടത്തിന് സാധ്യത കൂടുതലാണ്. പ്രാര്‍ത്ഥിച്ച ശേഷം മാത്രമേ ഏത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാന്‍ പാടുള്ളൂ. പ്രസാദം തൊടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രസാദം എപ്പോഴും കയ്യില്‍ കരുതുകയും വേണം.
7. ഉത്രം : അപകടസാധ്യതയും ആരോഗ്യപ്രശ്‌നങ്ങളും ഉത്രം നക്ഷത്രക്കാരെ അലട്ടും. അതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ വൈകാതെ തന്നെ വൈദ്യസഹായം തേടുക. ഇവര്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. യാത്രകള്‍ ചെയ്യുമ്പോള്‍ പഞ്ചാക്ഷരീ മന്ത്രം ഉരുവിടണം.