Astrology: വൈരാഗ്യബുദ്ധിയോടെ കാത്തിരിക്കും, മനസിൽ ആനപ്പക; ഈ 7 നക്ഷത്രക്കാരെ സൂക്ഷിക്കണം!
കാര്‍ത്തിക: ചെറിയ കാര്യങ്ങള്‍ പോലും ഓര്‍ത്തുവെയ്ക്കുകയും തരംകിട്ടുമ്പോള്‍ പകരം വീട്ടുകയും ചെയ്യുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. ദേഷ്യം വന്നാല്‍ ഉപയോഗിക്കുന്ന വാക്കുകളുടെ വ്യാപ്തി ഇവര്‍ നോക്കാറില്ല. പറയുന്നതില്‍ ഉറച്ചുനില്‍ക്കുന്ന ഇവര്‍ പെട്ടെന്ന് ദേഷ്യം വരുന്നവരും അപാരമായ ഓര്‍മ്മശക്തിയുള്ളവരുമാണ്.
അശ്വതി: വിശ്വാസ വഞ്ചന ഒരുകാരണവശാലും അംഗീകരിക്കാത്തവരാണ് അശ്വതി നക്ഷത്രക്കാര്‍. ഒരാളുടെ വാക്കുകളും പ്രവര്‍ത്തികളും ഇവര്‍ മരണം വരെ മറക്കില്ല. എല്ലാം മനസില്‍ സൂക്ഷിക്കുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഈ നക്ഷത്രക്കാരോട് എത്ര നന്നായി പെരുമാറിയാലും അടുപ്പം കാണിച്ചാലും അവരെ ഇവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടേയിരിക്കും.
പൂയം: പക മനസില്‍ സൂക്ഷിക്കുന്നവരാണ് പൂയം നക്ഷത്രക്കാര്‍. ആരാണോ ഈ നക്ഷത്രക്കാരെ വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ വേദനിപ്പിച്ചത് അവരോട് ഇവര്‍ക്ക് അടങ്ങാത്ത പക തോന്നും. എന്നാല്‍, അതിന് വേണ്ടി പ്രതികാരം ചെയ്യാനൊന്നും ഇക്കൂട്ടര്‍ തയ്യാറാവില്ല. ദേഷ്യം വരുമ്പോള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്ന പ്രകൃതക്കാരായ ഇവര്‍ ആനപ്പകയുള്ള നക്ഷത്രക്കാരാണ്.
ചിത്തിര: നിസാര കാര്യങ്ങള്‍ക്ക് കലഹിക്കുന്ന പ്രകൃതക്കാരാണ് ചിത്തിര നക്ഷത്രക്കാര്‍. ഇക്കൂട്ടര്‍ വിശ്വാസ വഞ്ചന കാണിക്കുകയുമില്ല കാണിച്ചാല്‍ അത് മനസില്‍ സൂക്ഷിക്കുകയും ചെയ്യും. മൂല്യങ്ങളില്‍ വിശ്വസിച്ച് ജീവിക്കുന്ന ഇവര്‍ അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങള്‍ ചെയ്യില്ല. ഇവരുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ അതിന് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്ന സ്വഭാവവും ചിത്തിര നക്ഷത്രക്കാര്‍ക്കുണ്ട്.
ആയില്യം: ഈ നക്ഷത്രക്കാര്‍ക്ക് സര്‍പ്പദൃഷ്ടി ഉണ്ടെന്നാണ് പറയാറ്. അത്രയ്ക്ക് സൂക്ഷ്മതയും കൃത്യതയുമുള്ള മനസിന് ഉടമകളാണിവര്‍. ആര് എന്ത് പറഞ്ഞാലും തനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യാറുള്ളൂ. എതിരഭിപ്രായമുള്ളവരോട് ഇവര്‍ക്കുള്ള അനിഷ്ടവും വൈരാഗ്യവും വാക്കിലും നോക്കിലും പെരുമാറ്റത്തിലും പ്രകടമാക്കുകയും ചെയ്യും.
തിരുവോണം: ഒരാളോട് വൈരാഗ്യം തോന്നിയാല്‍ പിന്നെ ഇവര്‍ പ്രശ്‌നപരിഹാരത്തിന് ഒരിക്കലും തയ്യാറാകില്ല. മാത്രമല്ല, ഇവര്‍ സ്‌നേഹിച്ചാല്‍ എന്തും ചെയ്യും, പക്ഷേ, ദ്രോഹിച്ചാല്‍ അതിനുള്ള തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെ പോകുകയും ചെയ്യും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പ്രകൃതക്കാരാണ് തിരുവോണം നക്ഷത്രക്കാര്‍.
വിശാഖം: ആനപ്പക കൊണ്ടുനടക്കുന്ന നക്ഷത്രക്കാരാണ് വിശാഖം എന്ന് പൊതുവേ പറയാറുണ്ട്. വൈരാഗ്യം തോന്നിയാല്‍ പിന്നെ ഇവര്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകില്ല. ഇവര്‍ക്ക് മറ്റൊരു സ്വഭാവവുമുണ്ട്, വൈരാഗ്യം തോന്നുന്ന വ്യക്തിയ്ക്ക് ഒപ്പമുള്ളവരോടും ഇവര്‍ അതേ രീതിയില്‍ പെരുമാറും.