7th Pay Commission: NPS ന് പകരം OPS ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാർ, അറിയാം ധനമന്ത്രാലയത്തിന്റെ പ്രതികരണം..

Fri, 19 Feb 2021-5:53 pm,

ഒപിഎസിനെ അപേക്ഷിച്ച് NPS പദ്ധതിയും മികച്ച നിരക്ക് നൽകുമെന്നാണ് ധനമന്ത്രാലയം നൽകിയ ഔദ്യോഗിക മറുപടിയിൽ പറയുന്നത്. മാത്രമല്ല ഇത്തരമൊരു സാഹചര്യത്തിൽ, ഈ ജീവനക്കാരുടെ ആവശ്യം കണക്കിലെടുത്ത് NPS അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് ധനമന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല വർദ്ധിച്ചുവരുന്ന ഫണ്ടുകൾ, വിവേകപൂർണ്ണമായ നിക്ഷേപ നിയമങ്ങൾ, എൻ‌പി‌എസിനെ സംബന്ധിച്ച് സമീപകാലത്ത് എടുത്ത തീരുമാനങ്ങൾ എന്നിവ ഉപയോഗിച്ച് NPS പഴയ പെൻഷൻ പദ്ധതിക്ക് തുല്യമാണെന്ന് തെളിയിക്കുമെന്നും ധനമന്ത്രാലയം മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

ദേശീയ പെൻഷൻ സംവിധാനവും പഴയ പെൻഷൻ പദ്ധതിയും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. രണ്ട് സ്കീമുകളും വ്യത്യസ്തമാണെന്നുംഅതുകൊണ്ടുതന്നെ അവയുടെ ഘടനയും നേട്ടങ്ങളും വ്യത്യസ്തമാണ്. പഴയ പെൻഷൻ പദ്ധതി (OPS) ഒരു ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കീമായി കണക്കാക്കപ്പെടുന്നു, അതേസമയം NPS ഒരു സംഭാവന പെൻഷൻ പദ്ധതിയാണ് ഇതിന്റെ ആനുകൂല്യങ്ങൾ മുൻ‌കൂട്ടി തീരുമാനിച്ചിട്ടില്ല.

NPS ലെ പെൻഷൻ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതായത് സംഭാവനയുടെ തുക എത്രയാണ്, നിങ്ങൾ ഏത് പ്രായത്തിലാണ് നിക്ഷേപിക്കുന്നത്, സബ്സ്ക്രിപ്ഷന്റെ കാലാവധി, വരിക്കാരൻ ഏതുതരം നിക്ഷേപം തിരഞ്ഞെടുത്തു, പെൻഷനായി മൊത്തം തുകയിൽ എത്രത്തോളം സൂക്ഷിച്ചു, annuity option എന്താണ്. ഇതുകൂടാതെ, പെൻഷനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്.

NPS വരിക്കാരുടെ ആശങ്കകൾ കണക്കിലെടുത്ത് എൻ‌പി‌എസിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ സെക്രട്ടറിമാരുടെ ഒരു ഉയർന്ന സമിതിയും രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ നിർദ്ദേശങ്ങളെത്തുടർന്ന് NPS മെച്ചപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി പഴയ പെൻഷൻ സമ്പ്രദായത്തെ മാറ്റിസ്ഥാപിക്കുന്നതിനായി സർക്കാർ ദേശീയ പെൻഷൻ സംവിധാനം അവതരിപ്പിച്ചു. 2004 ജനുവരി 1 മുതൽ പ്രാബല്യത്തിൽ, കേന്ദ്ര സേവനത്തിലെ എല്ലാ ജീവനക്കാർക്കും എൻ‌പി‌എസ് സംവിധാനം നടപ്പാക്കി. പശ്ചിമ ബംഗാൾ ഒഴികെ മറ്റ് സംസ്ഥാനങ്ങളും എൻ‌പി‌എസ് സ്വീകരിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link