7th Pay Commission: ഹോളിക്ക് മുമ്പായി DA വർദ്ധിച്ചേക്കാം; TA യും എട്ട് ശതമാനം ഉയരും
2021 ജനുവരി-ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാർ 4% ഡിഎ വർദ്ധനവ് പ്രഖ്യാപിക്കാമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് ജീവനക്കാരെ രക്ഷിക്കാനായി കേന്ദ്ര ജീവനക്കാരുടെ DA സർക്കാർ വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കുന്നു. ഡിയർനസ് അലവൻസിലെ ആദ്യ മാറ്റം ജനുവരി മുതൽ ജൂൺ വരെയാണ്. രണ്ടാമത്തെ പുനരവലോകനം ജൂലൈ മുതൽ ഡിസംബർ വരെയാണ്.
മാത്രമല്ല 2020 ജൂലൈയിൽ നിർത്തിവച്ചിരുന്ന ഡിയർനസ് അലവൻസ് (DA)കേന്ദ്ര സർക്കാർ പുനരാരംഭിക്കാമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കൊറോണ വൈറസ് കാരണം ഈ ഡിഎ നിർത്തിവച്ചിരുന്നു. നിലവിൽ കേന്ദ്ര ജീവനക്കാർക്ക് 4% കുറവ് അതായത് 17% ഡിയർനസ് അലവൻസ് ആണ് ലഭിക്കുന്നത്.
സർക്കാർ 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള നിർത്തിവച്ച 4% ഡിഎ വീണ്ടും നൽകാൻ തുടങ്ങുമെന്നും കൂടാതെ 2021 ജനുവരി മുതൽ ജൂൺ വരെ ഡിയർനെസ് അലവൻസ് 4% വർദ്ധിപ്പിക്കുകയും ചെയ്താൽ കേന്ദ്ര ജീവനക്കാർക്ക് 8% ഡിഎ വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതായത് ഡിഎ ഇപ്പോൾ 17 ശതമാനമാനമാണ് ഇപ്പോൾ ലഭിക്കുന്നത്. എന്നാൽ വർദ്ധനവിന് ശേഷം ഇത് 25 ശതമാനമായിരിക്കും. അതായത് കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാർക്ക് ലഭിക്കുന്ന പെൻഷനിലും നല്ല വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് അർത്ഥം.
ഏഴാം ശമ്പള കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഡിയർനസ് അലവൻസിനൊപ്പം കേന്ദ്ര ജീവനക്കാർക്കുള്ള ട്രാവൽ അലവൻസ്-ടിഎയും (Travel Allowance-TA)വർദ്ധിക്കും. അതിനാൽ കേന്ദ്ര ജീവനക്കാർക്കുള്ള ടിഎയും 8% വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.