7th pay commission latest news today 2021: ക്ഷാമ ബത്ത പുന: സ്ഥാപിക്കുന്നു, പുതിയ ശമ്പള വർധനയും ആനുകൂല്യങ്ങളും
ശമ്പളത്തിൻറെ ഒരു ഘടകമാണ് ക്ഷാമ ബത്ത പണപ്പെരുപ്പം നിയന്ത്രിക്കാൻ ജീവനക്കാരെ സഹായിക്കുന്ന ഒന്നാണിത്
ജീവിത ചിലവുമായി ബന്ധപ്പെട്ട ഒന്നാണിത്. ജീവനക്കാരൻറെ തൊഴിൽ മാറ്റം, സ്ഥലം മാറ്റം എന്നിവ അനുസരിച്ച് ഇതിൽ മാറ്റം വരും. നഗര പരിധിയിലൊന്ന്, ഗ്രാമ പരിധിയിലൊന്ന് എന്നിങ്ങനെ ക്ഷാമ ബത്ത വ്യത്യാസപ്പെട്ടിരിക്കുന്നു.
വർഷത്തിൽ രണ്ട് തവണ ക്ഷാമ ബത്ത പുനക്രമീകരിക്കും. ജനുവരി, ജൂലൈ മാസങ്ങളിലാണിത്.
17 ശതമാനമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്ത. 2019 മുതൽ ഇത് പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിക്കിടയിൽ ഇത് റദ്ദാക്കിയിരുന്നു
ജൂലൈ ഒന്ന് മുതലാണ് നിലവിൽ ഇതുവരെയുള്ള ക്ഷാമബത്ത കുടിശ്ശികകൾ തീർക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത്തവണ നാല് ശതമാനം ക്ഷാമബത്തയും വർധിച്ചിട്ടുണ്ട്.