7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി മുതൽ ഡിഎ വർധിക്കും

Fri, 08 Jan 2021-3:10 pm,

ഈ പുതിയ ഓർ‌ഡറിന് ശേഷം സർവീസ് നിയമങ്ങളിലെ (Service Rules) ക്രമക്കേട് നീക്കംചെയ്യും.  സെൻ‌ട്രൽ സിവിൽ സർവീസസ് (CCS) പ്രകാരം നേരത്തെ ലഭ്യമായ 'Disability Benefits' നിയമങ്ങൾ അനുസരിച്ച് 2004 ജനുവരി 1-നോ അതിനുശേഷമോ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ‌പി‌എസ്) കീഴിൽ ജോലി ആരംഭിച്ച ജീവനക്കാർക്ക് ലഭിക്കില്ല.  എന്നാൽ ഇപ്പോൾ Ministry of Personnel ൽ പെൻഷൻ വകുപ്പിന്റെ (Department of Pensions) പുതിയ ഉത്തരവ് അനുസരിച്ച്, NPS ന് കീഴിൽ വരുന്ന ഏതൊരു ജീവനക്കാരനും റൂൾ (9) പ്രകാരം Extraordinary Pension ന് (EOP) അർഹതയുണ്ട്.

ഇതിനുപുറമെ കേന്ദ്ര ജീവനക്കാർക്ക് സർക്കാർ പുതുവർഷ സമ്മാനം നൽകിയിട്ടുണ്ട്. നിലവിലുള്ള എല്ലാ ജീവനക്കാർക്കും 'Disability Compensation' നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് തന്റെ ജോലി നിർവഹിക്കുമ്പോൾ ചില വൈകല്യത്തിന് (Disability) ഇരയായിത്തീരുകയും ഇപ്പോഴും തന്റെ സേവനങ്ങളിൽ തുടരുകയും ചെയ്താൽ, അയാൾക്ക് 'Disability Compensation' ലഭിക്കുന്നത് തുടരും. കൂടാതെ ഈ വർഷം DA ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഈ മാറ്റം യുവ സായുധ പോലീസ് സേന (CAPF) സൈനികർക്ക് വലിയ ആശ്വാസം നൽകുമെന്ന് കേന്ദ്രമന്ത്രി ജീതേന്ദ്ര സിംഗ് ജനുവരി ഒന്നിന് പറഞ്ഞു. ഇതിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CAPF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)എന്നിവർ  ഉൾപ്പെടുന്നു. ഈ സൈനികർക്കാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും കാരണം അവർ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു, അവരുടെ ജോലിയുടെ സ്വഭാവവും സമ്മർദ്ദം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർ പെൻഷൻകാർ ആയാലും പ്രായമായാലും ഇവരുടെ  ജീവിതം സുഗമമായി നടക്കുക എന്നതാണ്  ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ മാസവും കേന്ദ്ര തൊഴിൽ മന്ത്രാലയം പണപ്പെരുപ്പത്തിന്റെ ശരാശരി സൂചിക പുറത്തിറക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ജനുവരി, ജൂലൈ മാസങ്ങളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷത്തിൽ രണ്ടുതവണ Dearness allowance നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തെ വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഈ അലവൻസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12 മാസത്തെ ശരാശരി കണക്കാക്കുന്നു.

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മറ്റൊരു സന്തോഷവാർത്ത ഇതാണ് എന്തെന്നാൽ 2021 പുതുവർഷത്തിൽ ഇവർക്ക് Dearness allowance ലഭിക്കുമെന്നാണ്. 2021 ജനുവരിയിൽ Dearness allowance ൽ  നാല് ശതമാനം വർധന പ്രതീക്ഷിക്കുന്നുവെന്നാണ് വിവരം ലഭിക്കുന്നത്.  ഇത് രാജ്യത്തൊട്ടാകെയുള്ള 1.5 കോടി കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും. 2020 ജൂലൈ മുതൽ 7% Dearness allowance നൽകേണ്ടതാണ് എന്നാൽ ഇതുവരെ അത് നൽകിയിട്ടില്ല.

കേന്ദ്ര ജീവനക്കാർക്ക് ഈ വർഷം ഇരട്ടി  അലവൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം സർക്കാർ Base Year മാറ്റി. ഇത് വഴി 48 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് നേരിട്ട് ഗുണം ലഭിക്കും. Dearness allowance ന് അംഗീകാരം ലഭിച്ചിട്ടും 2020 മാർച്ചിൽ കൊറോണ പകർച്ചവ്യാധിയും lock down ഉം കാരണം ഡിഎ നൽകിയിരുന്നില്ല.  അതുകൊണ്ടുതന്നെ ഇനി Dearness allowance 17% നൽകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link