Shukra Dasha: കാത്തിരുന്ന ശുക്രദശ ഇതാ എത്തി; ഈ നക്ഷത്രക്കാര്‍ക്ക് സുവര്‍ണകാലം, തൊട്ടതെല്ലാം പൊന്നാകും

Wed, 03 Apr 2024-7:51 am,

ഭരണി: സൗഭാ​ഗ്യം എന്ന വാക്കാണ് ഇനി ഭരണിക്കാർക്ക് ഏറെ അനുയോജ്യം. ശുക്രദശ കാരണം ഈ നക്ഷത്രക്കാർ എന്ത് ആ​ഗ്രഹിച്ചാലും അത് നടക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ എന്തും തിരിച്ചുവരും. പോലീസ്, പട്ടാളം എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.

 

രേവതി: തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നില അത്ഭുതകരമായ രീതിയിൽ മെച്ചപ്പെടും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുന:രാരംഭിക്കാൻ സാധിക്കും. ശുക്രദശ കാരണം ഏറെ സൗഭാ​ഗ്യം അനുഭവിക്കാൻ സാധിക്കുന്ന നക്ഷത്രമാണ് രേവതി.

 

പൂരാടം: ധനലഭ്യതയും പുതിയ സാമ്പത്തിക സ്രോതസുകളും വന്നു ചേരുന്ന സമയമാണ് ഇനി മുന്നിലുള്ളത്. ഇവർക്ക് ശിവഭഗവാന്റെ അനുഗ്രഹം കാരണം ജീവിതത്തിൽ വലിയ ഐശ്വര്യം വന്നു ചേരും. പുതിയ സാമ്പത്തിക സ്രോതസുകളും വന്നു ചേരുന്നത് വഴി ധനലഭ്യത സാധ്യമാകും. കലാ, കായിക, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അനുകൂലമായ സമയമാണിത്. 

 

​അനിഴം: കുടുംബഭദ്രത, സന്താനസൗഖ്യം, ധനാഭിവൃദ്ധി, തൊഴിൽ ഭാഗ്യം തുടങ്ങിയവ അനിഴം നക്ഷത്രക്കാരെ തേടിയെത്തുന്ന കാലമാണ് വരാൻ പോകുന്നത്. ഭാവി ഭദ്രമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സൗഭാ​ഗ്യങ്ങളാണ് അനിഴം നക്ഷത്രക്കാരെ തേടിയെത്തുക.

 

​വിശാഖം: ശുക്രദശയിൽ ഏറെ നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്ന നക്ഷത്രങ്ങളിലൊന്നാണ് വിശാഖം. ഇവരെ തേടി നേട്ടങ്ങൾ എത്തും. ജോലിയിൽ സ്ഥാനക്കയറ്റം, സാമ്പത്തിക പുരോ​ഗതി, സമൂഹത്തിൽ ഉന്നത സ്ഥാനം തുടങ്ങിയവ എല്ലാം ലഭിക്കുന്ന കാലമാണിത്. രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും ഒരുപോലെ നേട്ടമുണ്ടാകും. തടസങ്ങൾ നീങ്ങി ആ​ഗ്രഹങ്ങൾ സഫലമാകും. 

 

മകയിരം: പാതിവഴിയിൽ നിലച്ചുപോയ കാര്യങ്ങളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. വീട് പണി പൂർത്തിയാകും. സാമ്പത്തികമായ പുരോ​ഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. വിദേശ പഠനത്തിന് സാധ്യതയുണ്ട്. ഉദ്യോ​ഗാർത്ഥികൾക്ക് ആ​ഗ്രഹിച്ച ജോലി നേടാൻ കഴിയും. അംഗീകാരവും പ്രശംസയും സ്ഥാനമാനങ്ങളുമെല്ലാം ഇവരെ തേടിയെത്തും. 

 

പുണർതം: മനസുകൊണ്ട് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്ന സമയമാണിത്. ഇതിനായി കൂടുതൽ അധ്വാനിക്കേണ്ടി വരില്ല. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. ബിസിനസിൽ നിന്ന് വൻ ലാഭം ലഭിക്കും. പി എസ് സി പരീക്ഷകൾ എഴുതുന്നവർ ജയിക്കാനുള്ള സാധ്യത കൂടുതലാണ്. അകന്നു പോയ ബന്ധങ്ങൾ തിരികെ ലഭിക്കാനും സാധ്യതയുണ്ട്. 

 

​കാർത്തിക: ഈ നക്ഷത്രക്കാരുടെ കുടുംബ ജീവിതം ആനന്ദകരമാകും. കുടുംബാംഗങ്ങൾ വഴി നേട്ടം കൈവരിക്കാനാകും. രാഷ്ട്രീയ രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. നേതൃസ്ഥാനം ഏറ്റെടുക്കാൻ നല്ല സമയാണിത്. സമൂഹത്തിൽ പേരും പ്രശസ്തിയും ലഭിക്കും. ആ​ഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link