Lucky Nakshatras in June: ജൂൺ മാസത്തിൽ ഈ 9 നക്ഷത്രക്കാർ ജീവിതം തിരികെപ്പിടിക്കും; പണമഴയിൽ നനയും!
രോഹിണി, അത്തം, തിരുവോണം: ജൂൺ 1-ാം തീയതി മുതൽ ജീവിതം മാറിമറിയാൻ പോകുന്ന മൂന്ന് നക്ഷത്രക്കാരാണ് രോഹിണി, അത്തം, തിരുവോണം എന്നിവർ. ഇവർ തൊട്ടതെല്ലാം പൊന്നായി മാറും. അപ്രതീക്ഷിത ധനവരവ് ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർധനവ് എന്നിവ ലഭിക്കും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകും.
ലോട്ടറി ഭാഗ്യവും ചിട്ടി നേടാനുള്ള സാധ്യതയും ശക്തമാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. വീട്ടിൽ സമാധാനവും സന്തോഷവും നിറയും. മനസമാധാനം ലഭിക്കും. ആത്മവിശ്വാസം വർധിക്കും. വിവാഹ മോചനത്തിന് ഒരുങ്ങിയിരുന്ന ദമ്പതികൾ പോലും ആ തീരുമാനം ഉപേക്ഷിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചു വരും.
പുണർതം, വിശാഖം, പൂരൂരുട്ടാതി: പുണർതം, വിശാഖം, പൂരൂരുട്ടാതി നക്ഷത്രക്കാരുടെ ജീവിതത്തിൽ സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ് ജൂൺ മാസത്തിൽ കാത്തിരിക്കുന്നത്. ഇവരുടെ സാമ്പത്തിക നില അത്ഭുതകരമായ രീതിയിൽ മാറും. കടം കൊടുത്ത പണം തിരികെ ലഭിക്കും.
ഏറെ നാളായി വിവാഹം നടക്കാതിരുന്നവർക്ക് നല്ല വിവാഹാലോചനകൾ ലഭിക്കും. സ്വന്തമായി വാഹനം, വീട് എന്നീ സ്വപ്നങ്ങൾ യാഥാരത്ഥ്യമാകും. ചുരുക്കിപ്പറഞ്ഞാൽ പുണർതം, വിശാഖം, പൂരോരുട്ടാതി നക്ഷത്രക്കാർക്ക് ആഗ്രഹങ്ങൾ സഫലമാക്കാൻ സാധിക്കുന്ന മാസമാണ് ജൂൺ.
പൂയം, അനിഴം, ഉത്രട്ടാതി: പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർക്ക് ജൂണിൽ നേട്ടങ്ങളുടെ ഘോഷയാത്രയാണ് കാത്തിരിക്കുന്നത്. ജാതകത്തിൽ ശുക്രൻ ഉച്ചക്ഷേത്രത്തിൽ നിൽക്കുന്നുവെങ്കിൽ രാജാദിരാജയോഗം ലഭിയ്ക്കാൻ സാധ്യതയുണ്ട്. ഏറെ നാളായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മുക്തി ലഭിക്കും.
ഈ നക്ഷത്രക്കാരായ സ്ത്രീകൾക്കാണ് കൂടുതൽ നേട്ടങ്ങൾ ലഭിക്കുക. ഇവർക്ക് അപ്രതീക്ഷിതമായ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. അടുക്കളയിലേക്ക് വില പിടിച്ച വസ്തുക്കൾ ലഭിക്കും. ആഗ്രഹസാഫല്യമുണ്ടാകും. ഈ നാളുകാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)