Shani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!
ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാൻ കഴിയും...
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും തുടർന്ന് അവ വക്രഗതിയിലും നേർരേഖയിലും സഞ്ചരിക്കാൻ തുടങ്ങും
അതിന്റെ പരിണാമം ലോകത്തും മനുഷ്യരിലും ദൃശ്യമാകും. കർമ്മഫലങ്ങളുടെ ദാതാവും നീതിയുടെ ദാതാവുമായ ശനി ജൂൺ മാസത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങിയിരുന്നു. ഇനി ദീപാവലിക്ക് ശേഷം നേർരേഖയിൽ ചലിക്കാൻ തുടങ്ങും.
ഇതിലൂടെ ശനിയുടെ പ്രത്യേക അനുഗ്രഹം ഈ 3 രാശിക്കാർക്കുണ്ടാകും. ഈ സമയത്ത് ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും ഒപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മിഥുനം (Gemini): ശനി നേർരേഖയിലേക്ക് സഞ്ചരിക്കുന്നത് ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. കാരണം ശനി ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്കാണ് നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, എല്ലാ മേഖലകളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത, ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കും യാത്ര വേണ്ടിവരും, ഈ സമയത്ത്, കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും
വൃശ്ചികം (Scorpio): ഇവർക്കും ശനിയുടെ നേർരേഖയിലേക്കുള്ള ചലനം അനുകൂലമായിരിക്കും. ശനി ഈ രാശിയുടെ നാലാം ഭാവത്തിലേക്കാൻ നീങ്ങുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിക്കും, കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, വാഹനത്തിൻ്റെയും സ്വത്തിൻ്റെയും സാധ്യതകൾ സൃഷ്ടിക്കും, ഈ സമയത്ത് ജോലിയുള്ള ആളുകൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം നേടാനാകും
മകരം (Capricorn): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്കും ശുഭകരമായിരിക്കും, ഈ രാശിയുടെ അധിപൻ ശനിയാണ്. കൂടാതെ ഈ രാശിയുടെ സമ്പത്തിൻ്റെ ഭവനത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് സമൂഹത്തിൽ ബഹുമാനം വർദ്ധിപ്പിക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറുകയും ചെയ്യും. ബിസിനസുകാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)