Abhaya Hiranmayi : കൃഷ്‌ണന്റെ പ്രിയസഖി രാധയായി അഭയ ഹിരണ്മയി; ചിത്രങ്ങൾ കാണാം

Sun, 23 Oct 2022-7:26 pm,

കൃഷ്‌ണന്റെ സഖി രാധയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയഗായിക അഭയ ഹിരണ്മയി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും വേറിട്ട ശബ്‌ദം കൊണ്ട്  മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് അഭയ ഹിരണ്മയി.

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. 

ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കുകയുമായിരുന്നു ഈ അടുത്ത് വരെ താരം. കുറച്ച് നാളുകൾക്ക് മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link