Achu Oommen: ചർച്ചകൾ അവസാനിപ്പിക്കണം, കുടുംബത്തിലെ രാഷ്ട്രീയക്കാരനെ പറ്റി അച്ചു ഉമ്മൻ
രാഷ്ട്രീയത്തിലേക്കുള്ള തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ
താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അവർ പറഞ്ഞു കഴിഞ്ഞു
കുടുംബത്തിലെ ഒരേ ഒരു രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്
ഉമ്മൻചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അപ്പയുടെ യാത്ര അയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ സ്നേഹമാണ് ഉമ്മൻചാണ്ടിയോടുള്ളത് എന്ന് മനസ്സിലാക്കാൻ പറ്റിയത്- അച്ചു പറയുന്നു
ഏതായാലും പുതുപ്പള്ളിയിലെ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്
കെ.സുധാകരൻ ആദ്യം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർഥി എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു