Acidity: അസിഡിറ്റിയെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ മറക്കാതിരിക്കാം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും നീണ്ടുനിൽക്കുന്ന വിശപ്പനുഭവിക്കുന്നതുമാണ് അസിഡിറ്റിക്ക് ഒരു പ്രധാന കാരണം. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടും അസിഡിറ്റിയും ഉണ്ടാക്കും. വറുത്തതോ സംസ്കരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാൻ സമയമെടുക്കുകയും അസിഡിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
യോഗാഭ്യാസങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അസിഡിറ്റി നിയന്ത്രിക്കാനും അതിൽ നിന്ന് മുക്തി നേടാനും കഴിയും. യോഗ പരിശീലിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ദീർഘനേരം ഇരിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതിനാൽ, ഒരു സ്ഥലത്ത് 30-40 മിനിറ്റ് ഇരുന്ന ശേഷം കുറച്ച് ദൂരം നടക്കേണ്ടത് പ്രധാനമാണ്.