Anu Mohan: ` അച്ഛനും ഞാനും ഒരേ പ്രായത്തിൽ `, ഫാദേഴ്സ് ഡേയിൽ അനു മോഹൻ പങ്കുവച്ച ചിത്രം
ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ താരം പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
അച്ഛൻ മോഹന്റെയും തന്റെയും ചിത്രം ഒരുമിച്ച് വച്ച് അച്ഛനും ഞാനും ഒരേ പ്രായത്തിൽ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ അച്ഛൻ എന്നെക്കാൾ ചെറുപ്പമായി തോന്നുന്നു. ഞാൻ ഇപ്പോഴും അച്ഛന്റെ കുർത്ത ഉപയോഗിക്കുന്നു, എന്നും അനു ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
അടുത്തിടെ ഇറങ്ങിയ ലളിതം സുന്ദരം, 12ത് മാൻ, വാശി, 21 ഗ്രാംസ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച കഥാപാത്രങ്ങളാണ് അനു മോഹന് ലഭിച്ചത്.