Neeraj Madhav Birthday: കുഞ്ഞുവാവയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ നീരജ് മാധവ്, വൈറലായി ചിത്രങ്ങള്‍

Sat, 27 Mar 2021-5:15 pm,

കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമായതിനാൽ ഇത്തിരി സ്പെഷ്യലാണ്......അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു

 

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്

 

ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ്  2018ല്‍ നീരജും ദീപ്‍തിയും വിവാഹിതരാകുന്നത്

മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.  ദൃശ്യം, സപ്തമശ്രീ തസ്കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ  പ്രിയങ്കരനായി മാറി.

 

അഭിനും മാത്രമല്ല, റാപ്പും  തനിക്ക് വഴങ്ങുമെന്ന്  കോവിഡ്‌  കാലത്ത് അദ്ദേഹം തെളിയിച്ചു. ആദ്യം പുറത്തിറങ്ങിയ  "പണിപാളി" എന്നാ റാപ്പ് ഗാനം   ഹിറ്റായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link