Actor Rizabawa : അമ്മച്ചിയുടെ കഥ കേൾക്കാൻ ഇനി ജോൺ ഹോനായിയും ഇല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ സ്റ്റൈലിഷ് വില്ലന്മാരിൽ പ്രമുഖൻ റിസബാവാ

Mon, 13 Sep 2021-5:19 pm,

നായകനായിട്ടാണ് മലയാള സിനിമയിലേക്കെത്തിയെങ്കിലും പ്രതിനായക വേഷത്തിലായിരുന്നു സിനിമ പ്രക്ഷകർ റിസബാവയെ മനസ്സിലാക്കിട്ടുള്ളത്. ഇന്നും അദ്ദേഹം മരിച്ചു എന്ന് പറയുമ്പോഴും പ്രത്യേകം ഒർമ്മിക്കാനായി ജോൺ ഹോനായി എന്നും കൂടി പറയണം. അത്രയ്ക്കാണ് റിസബാവ മലയാളികളിലേക്ക് തന്റെ സ്റ്റാലിഷ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടും സ്യൂട്ടും ഇട്ട് ചെമ്പിച്ച ഗോൾഡൻ ഫ്രേയിമിലുള്ള കണ്ണടയും അതിലൂടെ താഴേക്കിട്ടിരിക്കുന്ന സ്വർണ ചെയിനും കയ്യിൽ നേഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ഒരു പിസ്റ്റലും എന്നിട്ട് ഭുതത്താന്റെ കയ്യിൽ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ ആൻഡ്രൂസിന്റെ അമ്മച്ചിയെ ഓർമ്മിപ്പിക്കുമ്പോഴും അന്ന് വരെ മലയാള സിനിമ പ്രേക്ഷികരിൽ അത്രയ്ക്ക് പരിചിതമില്ലാത്ത ഒരു സ്റ്റൈലിഷ് വില്ലനെയായിരുന്നു റിസബാവ ജോൺ ഹോനായിലൂടെ അവതരിപ്പിച്ചത്.

 

1984ലെ വിഷുപക്ഷി എന്ന ചിത്രം പുറലോകം കാണാതിരുന്നപ്പോഴും സിനിമ ജീവതത്തിൽ നിന്ന് പിന്നോട്ട് പോകാതെ 1990ൽ ഷാജി കൈലാസിന്റെ ഡോ. പശുപതിയിൽ നായകനായിട്ടാണ് മലയാള സിനിമയിലേക്ക് റിസബാവ പ്രവേശിക്കുന്നത്. 

പിന്നീട് അതെ വർഷം തന്നെ ഇറങ്ങിയ ഇൻ ഹരിഹർ നഗറിലാണ് പ്രേക്ഷക പ്രശംസ നേടിയ ജോൺ ഹോനായി എന്ന വില്ലൻ കഥപാത്രത്തെ റിസബാവ അവതരിപ്പിക്കുന്നത്. സുമുഖനും സരസനുമായി മലയാള സിനിമകളിലെ ഒട്ടുമിക്ക വില്ലൻ കഥാപാത്രങ്ങൾ റിസബാവയെ തേടിയെത്തിയിരുന്നു.

ബന്ധുക്കൾ ശത്രുക്കൾ, ആനവാൽ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു.

പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കർമയോ​ഗി, കളിമണ്ണ് എന്നീ ചിത്രങ്ങൾക്കായി ശബ്ദം നൽകി. ഇതിൽ കർമയോഗിയിലൂടെ ആ വർഷത്തെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്കാരവും റിസബാവയെ തേടിയെത്തി.

55കാരനായ റിസബാവ പിന്നീട് നിരവധി ടെലിവിഷൻ ചാനലുകളിലെ സീരയലുകളിലും പ്രവർത്തിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link