Actor Suresh Gopi : നടൻ സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
ഗുരുവായൂർ ക്ഷേത്രത്തി ദർശനം നടത്തി നടൻ സുരേഷ് ഗോപി
ഗുരുവായൂരപ്പനെ തൊഴുത് തെച്ചിപ്പൂ സമർപ്പിച്ച ശേഷം പ്രസാദ ഊട്ടിൽ പങ്കെടുത്തു
ഊട്ടിൽ പങ്കെടുത്ത ഭക്തർക്ക് സുരേഷ് ഗോപി ഭക്ഷണം വിളമ്പി നൽകി
തുടർന്ന് ഭക്തർക്കൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുത്തു
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, കൾച്ചറൽ സെൽ സംസ്ഥാന കൺൺവീനർ രാജൻ തറയിൽ, ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു ഒപ്പമുണ്ടായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ ക്ഷേത്രം ഉൾക്കൊള്ളുന്ന തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയാകും ബിജെപിയുടെ സ്ഥാനാർഥി
2019 തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയായിരുന്നു ബിജെപി സ്ഥാനാർഥി.
തൃശൂർ മണ്ഡലത്തിൽ ബിജെപി വോട്ട് വിഹിതം വലിയ തോതിൽ ഉയർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു