Ahaana Krishna: അഹാന കൃഷ്ണയുടെ ബീച്ച് ചിത്രങ്ങൾ വൈറലാകുന്നു...

Mon, 06 Sep 2021-11:21 pm,

അച്ഛൻ കൃഷ്ണകുമാർ സിനിമയിൽ വർഷങ്ങളായി സജീവമാണ്. ഇപ്പോൾ രാഷ്ട്രീയ രംഗത്തും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. അഹാനയുടെ അനിയത്തിമാർ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ആളുകളാണ്.  

ഈ കഴിഞ്ഞ ദിവസം അഹാനയുടെ അനിയത്തിമാരിൽ ഒരാളാണ് ഇഷാനി കൃഷ്ണ പങ്കുവച്ച് വർക്ക് ഔട്ട് വീഡിയോ യൂട്യൂബിൽ ഭയങ്കര വൈറലായിരുന്നു. അനിയത്തിക്ക് പിന്നാലെ ചേച്ചിയുടെ ബീച്ച് ഫോട്ടോസും ഇപ്പോൾ ശ്രദ്ധനേടുകയാണ്. 

ചെന്നൈയിലെ കടൽ തീരത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങൾ അഹാന പോസ്റ്റ് ചെയ്തിരുന്നു. ഒരു മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.

നീല വസ്ത്രത്തിൽ തലയിൽ തൊപ്പിയും വച്ച് കടൽ തിരമാലകളെ നോക്കിയിരിക്കുന്ന അഹാനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. 

 

നേരത്തെ കടലിൽ വെള്ളത്തിൽ കളിക്കുന്ന അഹാനയുടെ ചിത്രങ്ങൾ താരം തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഒരു ചിത്രത്തിൽ കറുത്ത കൂളിംഗ് ഗ്ലാസും അഹാന വച്ചിട്ടുണ്ട്. എന്തായാലും അഹാനയുടെയും അനിയത്തിമാരുടെ പോസ്റ്റുകൾ മിക്കച്ചപ്പോഴും ശ്രദ്ധപിടിച്ചുപറ്റാറുണ്ട്.

സണ്ണി വെയ്ൻ നായകനായ എത്തിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ അടുത്തിടെ ഒ.ടി.ടി റീലീസായിട്ടാണ് സിനിമ ഇറങ്ങിയത്. 

സിനിമയ്ക്ക് മികച്ച അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. നാൻസി റാണി, അടി എന്നിവയാണ് അഹാനയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link