`തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി അകലുകയാണ്`, ബീച്ചിൽ ആർത്തുല്ലസിക്കുന്ന ചിത്രങ്ങളുമായി Ahaana
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അഹാന കൃഷ്ണ. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ പിടികിട്ടാപ്പുള്ളി കഴിഞ്ഞ ദിവസം റിലീസായിരുന്നു. ചെന്നൈയിലെ ഒരു ബീച്ചിൽ തിരമാലകൾക്കൊപ്പം ആർത്തുല്ലസിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ അഹാന കൃഷ്ണ. എപ്പോഴും തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി മറയുകയാണ് എന്ന് അഹാന ക്യാപ്‌ഷനിൽ പറയുന്നു. റിയാ നജാമാണ് അഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷഷിന്റെ ഫ്ലോറൽ ഡിസൈനിലുള്ള യു നെക്ക് ടോപ്പും ഷോർട്സുമാണ് താരം ധരിച്ചിരിക്കുന്നത്.