കിടിലം ഫോട്ടോഷൂട്ടുമായി അമേയ മാത്യു, ചിത്രങ്ങൾ കാണാം...
അമേയയുടെ ഓരോ പോസ്റ്റുകൾക്കും ലഭിക്കുന്ന ആരാധകരുടെ പിന്തുണ വളരെ വലുതാണ്.അതിന് പ്രധാനകാരണങ്ങളിൽ ഒന്ന് അമേയ തന്റെ ആരാധകരുടെ കമന്റുകൾക്ക് മറുപടി കൊടുക്കുമെന്നത് കൊണ്ടാണ് എന്നതാണ്.
അതുപോലെ ഒന്നാണ് അമേയ പോസ്റ്റുകൾക്ക് ഒപ്പം ഇടുന്ന രസകരവും കൗതുകം നിറഞ്ഞതുമായ ക്യാപ്ഷനുകൾ. ഫോട്ടോസിനെക്കാൾ ചിലപ്പോൾ ആരാധകർക്ക് ഇഷ്ടപ്പെടുന്നത് അമേയയുടെ അത്തരം ക്യാപ്ഷനുകൾ ആണെന്ന് വേണം പറയാൻ.
ഈ കഴിഞ്ഞ ദിവസം തന്റെ സ്വപ്ന വാഹനമായ പോളോ ജി.ടി അമേയ സ്വന്തമാക്കിയത്. ഷോറൂമിൽ നിന്ന് വാഹനം ഏറ്റുവാങ്ങി അതുകൊണ്ട് പുറത്തേക്ക് വരുന്ന വീഡിയോ അമേയ പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ ഫോട്ടോഷൂട്ടുകൾ ധാരാളം ചെയ്യാറുള്ള അമേയ തന്റെ കാറിനൊപ്പം ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട് ചെയ്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.