Anasuya Bharadwaj: ഹോട്ട് ലുക്കിൽ തിളങ്ങി ഭീഷ്മപർവത്തിലെ ആലീസ്, ചിത്രങ്ങൾ വൈറൽ
തെലുങ്കിലെ നടിയായ അനസൂയ ഭരദ്വാജ് സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ പഴയ കാമുകിയുടെ റോളിലാണ് അനസൂയ അഭിനയിച്ചത്
ആലിസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഒരു തെലുങ്ക് നടിയാണെങ്കിലും മികച്ച പ്രകടനമാണ് അനസൂയയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.
അനസൂയ ഈ സിനിമ ഇറങ്ങുന്നതിന് തൊട്ട് മുമ്പ് തിയേറ്ററുകളിൽ ഹിറ്റായ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു റോൾ അനസൂയ അഭിനയിച്ചിരുന്നു. അതിലെ വില്ലത്തിയായ ദാക്ഷായണി എന്ന റോളിൽ ഗംഭീരപ്രകടനം ആയിരുന്നു അനസൂയ കാഴ്ചവച്ചത്.
2016 മുതൽ സിനിമയിൽ അനസൂയ അഭിനയിക്കുന്നുണ്ട്, ടെലിവിഷൻ രംഗത്ത് അവതാരകയായി വർഷങ്ങളായി സജീവമാണ്.
മനോഹരമായി നൃത്തം ചെയ്യുന്ന ഒരാളുകൂടിയാണ് അനസൂയ.
ഇ ടി.വിയിലെ ജാബർദസ്ത എന്ന പ്രോഗ്രാം 2013 മുതൽ അവതരിപ്പിക്കുന്നത് അനസൂയയാണ്. അനസൂയ സമൂഹ മാധ്യമങ്ങളിലെ ഒരു ഗ്ലാമറസ് താരമാണ്. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അനസൂയയുടെ ഏറ്റവും പുതിയ ഹോട്ട് ഷൂട്ടാണ് വൈറാലായി മാറിയത്.
വീരേന്ദർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഋഷി ചൗധരിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്രസന്ന യാനുമുലയുടെയാണ് ഔട്ട് ഫിറ്റ്.